video
play-sharp-fill

വായ്‌പാ തിരിച്ചടവിനുള്ള പണവുമായി ബാങ്കിലെത്തി; സ്കൂട്ടർ വെച്ച് അകത്തു കയറി; താക്കോലെടുക്കാൻ മറന്നതുമൂലം തിരുവല്ലാ സ്വദേശിക്ക് നഷ്ടമായത് 1.70 ലക്ഷം രൂപയും വാഹനവും;അന്വേഷണം ആരംഭിച്ച് പൊലീസ്

വായ്‌പാ തിരിച്ചടവിനുള്ള പണവുമായി ബാങ്കിലെത്തി; സ്കൂട്ടർ വെച്ച് അകത്തു കയറി; താക്കോലെടുക്കാൻ മറന്നതുമൂലം തിരുവല്ലാ സ്വദേശിക്ക് നഷ്ടമായത് 1.70 ലക്ഷം രൂപയും വാഹനവും;അന്വേഷണം ആരംഭിച്ച് പൊലീസ്

Spread the love

സ്വന്തം ലേഖകൻ

പത്തനംതിട്ട: വായ്‌പാ തിരിച്ചടവിനുള്ള പണവുമായി ബാങ്കിലെത്തിയ തിരുവല്ലാ സ്വദേശിക്ക് സ്കൂട്ടറും പണവും നഷ്ടമായി. ബാങ്കിന് മുന്നിൽ സ്കൂട്ടർ വച്ച് അകത്തു കയറി പുറത്തിറങ്ങിയപ്പോഴേക്കും സ്കൂട്ടറില്ല. സ്കൂട്ടറിൽ നിന്നും താക്കോലെടുക്കാൻ മറന്നതുമൂലമാണ് തിരുവല്ല സ്വദേശിക്ക് സ്കൂട്ടറിനൊപ്പം 1.70 ലക്ഷം രൂപയും നഷ്ടമായത്. പൊടിയാടി ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്‍റെ (ഷാജി) സ്‌കൂട്ടറും പണവുമാണ് നഷ്ടമായത്.

പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്. സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനില്‍ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്‌കൂട്ടറില്‍ വന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തിരക്കി ഷാജിയും അകത്തേക്ക് കയറി. പെട്ടെന്ന് മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറില്‍ തന്നെ ഹെല്‍മറ്റ് വച്ചു. താക്കോൽ എടുത്തതുമില്ല. മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോൾ സ്കൂട്ടർ കാണാനില്ല. സമീപത്തൊക്കെ നോക്കിയിട്ടും കാണാതെ വന്നപ്പോഴാണ് സ്‌കൂട്ടര്‍ മോഷണം പോയതാകാം എന്ന് അറിഞ്ഞത്.

വൈകാതെ പുളിക്കീഴ് പോലീസില്‍ പരാതി നല്‍കി. ഇവിടെ നിന്നും പോലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ കടയിലെ സി സി ടി വി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം നടത്തുകയാണ്.