video
play-sharp-fill

കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ക്രൂര മർദ്ദനത്തിനിരയായ സംഭവം ; കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; ആരോപണവുമായി പരാതിക്കാർ

കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ക്രൂര മർദ്ദനത്തിനിരയായ സംഭവം ; കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമം; കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണി; ആരോപണവുമായി പരാതിക്കാർ

Spread the love

സ്വന്തം ലേഖകൻ

കൊല്ലം: കിളികൊല്ലൂരിൽ പോലീസ് സ്റ്റേഷനിൽ സൈനികനും സഹോദരനും ക്രൂര മർദ്ദനത്തിനിരയായ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ പോലീസ് ശ്രമമെന്ന് ആരോപണം. മർദ്ദനത്തിനിരയായ സഹോദരങ്ങളെ വീണ്ടും കള്ളക്കേസിൽ കുടുക്കുമെന്നും പഴയ കേസ് ബലപ്പെടുത്തി കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് ഭീഷണിയെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.

പോലീസുകാർക്കെതിരെ നൽകിയ പരാതി പിൻവലിക്കുകയാണെങ്കിൽ കള്ളക്കേസുകൾ ഇല്ലാതാക്കാമെന്നും രേഖകൾ തിരുത്താമെന്നുമാണ് പ്രതികളായ പോലീസ് ഉദ്യോഗസ്ഥരുടെ വാഗ്ദാനം. മാത്രമല്ല, ഇവരുടെ വീടിന് സമീപം കേസിൽ സസ്പെൻഷനിലായ പോലീസുകാരൻ ഭീഷണിയുയർത്തും വിധം പരസ്യമായി മദ്യപിക്കുകയും പണം വെച്ച് ചീട്ടുകളിക്കുന്നതായും ആക്ഷേപമുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പോലീസുകാർക്കെതിരെയുള്ള വകുപ്പ് തല അന്വേഷണം ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് പോലീസ് വൃത്തങ്ങളിൽനിന്ന് സഹോദരങ്ങൾക്കും കുടുംബങ്ങൾക്കും ഭീഷണി നേരിടേണ്ടി വരുന്നത്. ഇതോടെ ഇവർ ആശങ്കയിലായിരിക്കുകയാണ്.

കഴിഞ്ഞ ഒൻപത് മാസങ്ങൾക്ക് മുമ്പാണ് പോലീസ് സേനയ്ക്കാകമാനം നാണക്കേട് ഉണ്ടാകുന്ന സംഭവങ്ങൾ കിളികൊല്ലൂർ പോലീസ് സ്റ്റേഷനിൽ അരങ്ങേറിയത്. എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യം എടുക്കാൻ എത്തിയ പേരൂർ സ്വദേശികളായ സൈനികൻ വിഷ്ണുവും സഹോദരൻ വിഘ്നേഷും പോലീസിനെ മർദ്ദിച്ചുവെന്നാണ് പോലീസിൻ്റെ ആദ്യ വിശദീകരണമെങ്കിലും 12 ദിവസത്തെ റിമാൻഡ് കാലാവധി കഴിഞ്ഞ് സഹോദരങ്ങൾ പുറത്തിറങ്ങിയതോടെ പൊലീസിനെതിരെ പരാതി നല്കുകയായിരുന്നു.