play-sharp-fill
അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

അട്ടപ്പാടിയിൽ ഷോക്കേറ്റ് രണ്ടുപേർക്ക് ദാരുണാന്ത്യം;അറ്റകുറ്റപ്പണികൾ നടത്തിയ പൈപ്പിൽ നിന്നും ഷോക്കേറ്റതാവാമെന്ന് നിഗമനം

സ്വന്തം ലേഖകൻ
വയനാട്: അട്ടപ്പാടിയിൽ പൈപ്പ് നന്നാക്കുന്നതിനിടെ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് മരിച്ചത്.

വീടിന്റെ പിന്നിലുള്ള ഭാ​ഗത്താണ്
ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നി​ഗമനം.

ഇന്നലെ രാത്രി പത്തരവരെ ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്. ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അ​ഗളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ ഇപ്പോൾ സ്വീകരിച്ചു വരികയാണ്. പ്രാഥമികമായി മറ്റ് ​ദുരൂഹതകളൊന്നും സംഭവത്തിലില്ല എന്നാണ് അ​ഗളി ഡിവൈഎസ്പി അറിയിച്ചിരിക്കുന്നത്.