ഇടുക്കിയിൽ പോലീസ് ആളുമാറി മർദിച്ചുവെന്ന് പരാതിയുമായി അച്ഛനും മകനും; ആരെയും ഉപദ്രവിച്ചിട്ടില്ലെന്ന് പോലീസിൻ്റെ വിശദീകരണം
സ്വന്തം ലേഖകൻ
തൊടുപുഴ: ഇടുക്കി കുളമാവില്‍ പൊലീസ് ആളുമാറി മർദ്ദിച്ചുവെന്ന പരാതിയുമായി അച്ഛനും മകനും. സംഭവത്തില്‍ ഇരുവരും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. ഉത്സവത്തിനിടെ ബഹളമുണ്ടാക്കിയവരെന്ന് കരുതി പൊലീസ് ഇവരെ മര്‍ദ്ദിച്ചുവെന്നാണ് ആരോപണം. അതേസമയം ആരെയും മര്‍ദ്ദിച്ചിട്ടില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.
കുളമാവ് ഉപ്പുകുന്നില്‍ ഉത്സവത്തിന്‍റെ ഭാഗമായി വെള്ളിയാഴ്ച്ച നടന്ന ഗാനമേളക്കിടെയുണ്ടായ അടിപിടിയാണ് സംഭവങ്ങളുടെ തുടക്കം. പ്രദേശത്തെത്തിയ പൊലീസ് അടിപിടി നടത്തിയ യുവാക്കളെ ഓടിച്ചിരുന്നു. ഇതിനിടെ ആളുമാറി മർദ്ദിച്ചുവെന്നാണ് ജോര്‍ജ്ജുകുട്ടിയുടെയും പിതാവ് സജീവിന്‍റെയും പരാതി. കൈക്ക് പരിക്കേറ്റ ജോർജ്ജുകുട്ടി ഇപ്പോൾ ചികിത്സയിലാണ്.
സംഭവത്തില്‍ അന്വേഷണവും നടപടിയുമാവശ്യപെട്ട് ജോർജ്ജുകുട്ടിയും സജീവും പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയെ സമീപിച്ചു. പരാതിയില്‍ തൊടുപുഴ ഡിവൈഎസ്പി അന്വേഷണം തുടങ്ങി.
Whatsapp Group 1 | Whatsapp Group 2 |Telegram Group