
വേനൽക്കാലമാണ് കരുതൽ വേണം..! ആരോഗ്യ സംരക്ഷണത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്വന്തം ലേഖകൻ
അതി കഠിനമായ ചൂട്, അസ്വസ്ഥത, വിയർപ്പ് എന്നിവയെല്ലാം ചേർന്ന് വേനൽക്കാലം അസഹനീയമായി തുടങ്ങിയിരിക്കുന്നു. ഈ കാലാവസ്ഥയിൽ നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ പുറത്തിറങ്ങുമ്പോഴൊക്കെ അതീവ ശ്രദ്ധാലുക്കളായിരിരിക്കണം നാമോരോരുത്തരും.
വർദ്ധിച്ചുവരുന്ന താപനില, നിർജ്ജലീകരണ സാധ്യത, ചർമ്മം ഇരുണ്ടതായി മാറുന്നത് ഇതെല്ലാം വേനൽക്കാലം നിങ്ങൾക്ക് സമ്മാനിക്കുന്ന വിനാശങ്ങളാണ്. അതുകൊണ്ടുതന്നെ ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള സമയമാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൃദ്രോഗം,പ്രമേഹം, വൃക്കരോഗം എന്നിവയുള്ളവർആരോഗ്യത്തിൽ അതീവ ശ്രദ്ധ
പുലർത്തണം. ശരീരതാപം വർധിക്കുക,
അമിതമായ ക്ഷീണം, ദാഹം, തലവേദന
തുടങ്ങിയവയ്ക്കു സാധ്യതയുണ്ട്. ചിലർക്ക്
തലകറക്കവും മൂത്രത്തിന്റെ അളവു
കുറയലും ദഹനത്തകരാറും
വേനൽക്കാലത്ത് ഉണ്ടാകാറുണ്ട്. പ്രായമേറിയവർ ഈ ഘട്ടത്തിൽ നിലവിലുള്ള രോഗങ്ങൾ നിയന്ത്രണവിധേയമാണോ എന്നു
നോക്കണം. ശരീരക്ഷീണം
കൂടുതലാണെങ്കിൽ എത്രയും വേഗം ചികിത്സ തേടണം. വെയിലേറ്റാൽ സൂര്യാതപത്തിനുള്ള സാധ്യതയുണ്ട്. വേനൽകാല ആരോഗ്യ സംരക്ഷണം എന്തെല്ലാമെന്ന് നോക്കാം.
. ശുദ്ധമായ തണുത്ത വെള്ളം അധികമായി കുടിക്കുക.
∙ ക്ഷീണം തോന്നുമ്ബോള്‍ മതിയായ വിശ്രമമെടുക്കുക.
∙ ഉച്ചനേരത്ത് പുറത്തിറങ്ങാതിരിക്കുക.
∙ കാറ്റു കടക്കുന്ന അയഞ്ഞ കട്ടികുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുക.
∙ പഴങ്ങള്‍ അധികമായി കഴിക്കുക. ജൂസ്, നാരങ്ങാവെള്ളം തുടങ്ങിയവ കുടിക്കാം.
∙ ദിവസേന രണ്ടു നേരം കുളി പതിവാക്കുക.
∙ എരിവ്, പുളി, ഉപ്പ് എന്നിവ കുറഞ്ഞ ഭക്ഷണം കഴിക്കുക.
∙ വേനല്‍ക്കാലത്ത് പകല്‍മയക്കം ആകാമെന്ന് ആയുര്‍വേദം വിധിച്ചിട്ടുണ്ട്.