പത്തനംതിട്ടയിൽ സ്ത്രീധനപീഡനം; വില്ലേജ് ഓഫീസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും എതിരെ കേസ്

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: വില്ലേജ് ഓഫീസ് ജീവനക്കാരനും പൊലീസുകാരനായ സഹോദരനും എതിരെ സ്ത്രീധന പീഡനത്തിന് കേസ്. അടൂര്‍ ഏഴാംമൈല്‍ സ്വദേശിനി നല്‍കിയ ഗാര്‍ഹിക പീഡന പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.

പന്തളം വില്ലേജ് ഓഫിസിലെ ഫീല്‍ഡ് അസിസ്റ്റന്റ് കടമ്പനാട് ഏഴാം മൈല്‍ ഗൗരീശ്വരം വീട്ടില്‍ മനു മുരളി, പത്തനംതിട്ട കണ്‍ട്രോള്‍ റൂമിലെ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ മനോജ് മുരളി, ഇവരുടെ അമ്മ രമാദേവി എന്നിവര്‍ക്കെതിരെയാണ് ഏനാത്ത് പൊലീസ് കേസെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീധനം കുറഞ്ഞു പോയെന്ന് കുറ്റപ്പെടുത്തി ശാരീരികവും മാനസികവുമായി പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.