ഡാം സന്ദർശിക്കാൻ പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടം; ട്രക്ക് ശരീരത്തിൽ കയറിയിറങ്ങി ബംഗളുരുവിൽ മലയാളി യുവാവിന് ദാരുണാന്ത്യം; മരിച്ചത് പത്തനംതിട്ട കോന്നി സ്വദേശി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പത്തനംതിട്ട: കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ കാർ ബൈക്കിൽ തട്ടി തെറിച്ചു വീണ് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കാതോലിക്കേറ്റ് കോളേജ് യൂണിയൻ മുൻ ജനറൽ സെക്രട്ടറിയും എസ്എഫ്ഐ. നേതാവുമായിരുന്ന ബിമൽ കൃഷ്ണ (24) യാണ് ബംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ചത്.

കൃഷ്ണഗിരിയിൽ ഡാം സന്ദർശനത്തിന് പോകുമ്പോൾ ബിമൽ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന കാർ തട്ടി. റോഡിൽ വീണ ബിമലിന്റെ ശരീരത്തിൽകൂടി അതുവഴി വന്ന ട്രക്ക് കയറിയിറങ്ങുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട്-കർണാടക അതിർത്തിയിലെ കൃഷ്ണഗിരിയിൽ ഞായറാഴ്ച വൈകിട്ട് ആറരയ്ക്കായിരുന്നു അപകടം. സഹോദരൻ അമൽ കൃഷ്ണയ്ക്കൊപ്പം ബംഗളുരുവിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ബിമൽ.

യൂണിയൻ ഭാരവാഹി, കലാ സാംസ്‌കാരിക പ്രവർത്തകൻ, എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. കോന്നി ഐരവൺ കൃഷ്ണ ഭവനിൽ ഉണ്ണികൃഷ്ണൻ നായരുടെയും ബിന്ദുകുമാരിയുടെയും മകനാണ്.