video
play-sharp-fill

പള്ളിക്കത്തോട് പെട്രോള്‍ പമ്പില്‍ മോഷണം; 3,60,000 രൂപ നഷ്ടമായി; സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെയുള്ള യൂണിറ്റും കവർന്നു

പള്ളിക്കത്തോട് പെട്രോള്‍ പമ്പില്‍ മോഷണം; 3,60,000 രൂപ നഷ്ടമായി; സിസിടിവിയുടെ ഡിവിആര്‍ ഉള്‍പ്പെടെയുള്ള യൂണിറ്റും കവർന്നു

Spread the love

സ്വന്തം ലേഖിക

പള്ളിക്കത്തോട്: കയ്യൂരി പള്ളിക്കത്തോട് ഫ്യൂവല്‍സില്‍ നിന്നും 3,60,000 രൂപ മോഷണം പോയി.

സി.സി.ടി.വിയുടെ ഡി.വി.ആര്‍.ഉള്‍പ്പെടെയുള്ള യൂണിറ്റും മോഷ്ടാക്കള്‍ കവര്‍ന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വ്യാഴാഴ്ച രാത്രിയിലാണ് സംഭവം. രാവിലെ ആറു മുതല്‍ രാത്രി 10 വരെ മാത്രം പ്രവര്‍ത്തിക്കുന്ന പമ്പാണിത്.

പമ്പില്‍ ഉച്ചകഴിഞ്ഞ് 3.30 വരെയുള്ള ഇന്ധന ഇടപാടുകളുടെ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. തുടര്‍ന്ന് രാത്രി 10.30 വരെയുള്ള പണമാണ് നഷ്ടമായത്. ജീവനക്കാര്‍ കണക്കുകള്‍ പരിശോധിച്ച്‌ ഓഫീസ് മൂറി പൂട്ടി .

മൂന്ന് ജീവനക്കാരില്‍ ഒരാള്‍ വീട്ടിലേയ്ക്കും രണ്ടു പേര്‍ ടൗണില്‍ ഭക്ഷണം കഴിക്കുന്നതിനും പോയി. അര മണിക്കൂറിനുള്ളില്‍ ഭക്ഷണം കഴിച്ച്‌ മടങ്ങിവരുമ്പോഴാണ് പമ്പിലെ ലൈറ്റുകള്‍ ഓഫായിരിക്കുന്നത് കണ്ടത്. തുടര്‍ന്ന് നടന്ന പരിശോധനയിലാണ് താഴ് തകര്‍ന്ന് ഓഫീസ് മുറി തുറന്നനിലയില്‍ കണ്ടെത്തിയത്.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് പള്ളിക്കത്തോട് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡോഗ് സ്‌ക്വാര്‍ഡും വിരലടയാള വിദഗ്ദരും സ്ഥലത്ത് പരിശോധന നടത്തി. മോഷണത്തെ തുടര്‍ന്ന് ഉച്ചവരെ പള്ളിക്കത്തോട്ടില്‍ ഇന്ധന വിതരണം മുടങ്ങി.