play-sharp-fill
ചമ്പക്കര ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കം

ചമ്പക്കര ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കം

സ്വന്തം ലേഖിക

കറുകച്ചാല്‍: ചമ്പക്കര ദേവീക്ഷേത്രത്തില്‍ മീനഭരണി ഉത്സവത്തിന് ഇന്ന് തുടക്കം.

ഇന്ന് വൈകിട്ട് 6നും 6.30നും മദ്ധ്യേ പെരിഞ്ഞേരിമന വാസുദേവന്‍ നമ്പൂതിരിപ്പാടിന്റെയും മേല്‍ശാന്തി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

6.30ന് ഭരതനാട്യം, 7ന് കൃഷ്ണ മഞ്ജരി. 18ന് രാവിലെ 9.30ന് ഉത്സവബലി, 1ന് പ്രസാദമൂട്ട്, വൈകിട്ട് 6.30ന് നടനവിസ്മയം, 7.30ന് ക്ലാസിക്കല്‍ ഡാന്‍സ്.

19ന് രാവിലെ 9.30ന് ഉത്സവബലി, 11.30ന് ശ്രുതിലയസംഗമം, 1ന് പ്രസാദമൂട്ട്, 7ന് ക്ലാസിക്കല്‍ ഡാന്‍സ്. 20ന് രാവിലെ 11.30ന് ഉത്സവബലിദര്‍ശനം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് തിരുവാതിര, 8ന് സംഗീത അര്‍ച്ചന, 9.30ന് നാടകം.

21ന് രാവിലെ ഗജപൂജയും ആനയൂട്ടും, വൈകിട്ട് 5ന് നെത്തല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലേക്ക് എഴുന്നെള്ളത്ത്, 7ന് കരോക്കെ ഭക്തിഗാനസുധ.

22ന് രാവിലെ 9.30ന് ഉത്സവബലി, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് കഥകളി, 8ന് വിളക്കിനെഴുന്നെള്ളിപ്പ്. 23ന് രാവിലെ 11.30ന് ഉത്സവബലി ദര്‍ശനം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 4ന് കറിക്കുവെട്ട്, വൈകിട്ട് 7ന് സംഗീത സദസ്, 8ന് വിളക്കിനെഴുന്നെള്ളിപ്പ്.

24ന് രാവിലെ 11.30ന് ഉത്സവബലിദര്‍ശനം, 1ന് പ്രസാദമൂട്ട്, വൈകിട്ട് 7ന് നാട്യതരംഗിണി, 8ന് വിളക്കിനെഴുന്നെള്ളിപ്പ്. 25ന് രാവിലെ 7.30ന് ശ്രീബലി, വൈകിട്ട് 5.30ന് വലിയ കാഴ്ചശ്രീബലി സേവ, 12ന് പള്ളിനായാട്ടിനെഴുന്നെള്ളിപ്പ്.

26ന് രാവിലെ 6ന് വിശേഷാല്‍പൂജകള്‍, ഉച്ചക്കഴിഞ്ഞ് 3ന് സര്‍വ്വൈശ്വര്യപൂജ, ഭജന, വൈകിട്ട് 5ന് ആറാട്ട് പുറപ്പാട്, 6ന് ആറാട്ട്, 6.30ന് ആറാട്ട് എതിരേല്‍പ്പ്, രാത്രി 11.30ന് വലിയകാണിക്ക, 11.45ന് കൊടിയിറക്ക്, വെടിക്കെട്ട്.