play-sharp-fill
മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത്‌ കാര്‍ഡ് കിട്ടാന്‍ കൈക്കൂലി; ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍; പരിശോധന കൂടാതെ വിതരണം ചെയ്ത ഹെല്‍ത്ത്‌ കാര്‍ഡുകളും  പിടിച്ചെടുത്തു

മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത്‌ കാര്‍ഡ് കിട്ടാന്‍ കൈക്കൂലി; ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍; പരിശോധന കൂടാതെ വിതരണം ചെയ്ത ഹെല്‍ത്ത്‌ കാര്‍ഡുകളും പിടിച്ചെടുത്തു

സ്വന്തം ലേഖിക

പാലക്കാട്‌: കൈക്കൂലി വാങ്ങുന്നതിനിടെ ഹെല്‍ത്ത്‌ ഇന്‍സ്പെക്ടര്‍ വിജിലന്‍സ് പിടിയില്‍.

കൊടുവായൂര്‍ ഗ്രാമപഞ്ചായത്ത് ഹെല്‍ത്ത്‌ ഇന്‍സ്‌പെക്ടര്‍ ഷാജി മാത്യൂസാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുറുക്ക് കമ്പനിക്ക് ഹെല്‍ത്ത്‌ കാര്‍ഡ് നല്‍കാനാണ് പണം വാങ്ങിയത്. ആദ്യം 10,000 രൂപ വാങ്ങുകയും വീണ്ടും തുക അവശ്യപ്പെടുകയും ചെയ്തതോടെ അപേക്ഷകന്‍ വിജിലന്‍സിനെ അറിയിക്കുകയായിരുന്നു.

പണം വാങ്ങുമ്പോഴാണ്
വിജിലന്‍സ് പിടികൂടിയത്. പരിശോധന കൂടാതെ വിതരണം ചെയ്ത 18 ഹെല്‍ത്ത്‌ കാര്‍ഡുകളും വിജിലന്‍സ് പിടിച്ചെടുത്തു.