video
play-sharp-fill

Tuesday, May 20, 2025
HomeLocalKottayamകെട്ടിടം പണിയാന്‍ അപേക്ഷ നല്‍കി; നടപടി ഇല്ലാതായതോടെ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞു; ഞെട്ടിച്ച്‌ ഏറ്റുമാനൂര്‍ നഗരസഭയുടെ...

കെട്ടിടം പണിയാന്‍ അപേക്ഷ നല്‍കി; നടപടി ഇല്ലാതായതോടെ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞു; ഞെട്ടിച്ച്‌ ഏറ്റുമാനൂര്‍ നഗരസഭയുടെ വിചിത്ര മറുപടി…..!

Spread the love

സ്വന്തം ലേഖിക

കോട്ടയം: കെട്ടിടം നിര്‍മിക്കാന്‍ നഗരസഭയില്‍ അപേക്ഷ നല്‍കി.

മാസങ്ങള്‍ കഴിഞ്ഞിട്ടും നടപടി ഇല്ലാതായതോടെ വിവരാവകാശ നിയമപ്രകാരം ആരാഞ്ഞു. അപ്പോള്‍ കിട്ടിയത് 38 ദിവസത്തിനകം മറുപടി നല്‍കാമെന്ന‌ നഗരസഭയുടെ വിചിത്ര മറുപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഏറ്റുമാനൂര്‍ നഗരസഭയിലാണ് ഈ തലതിരിഞ്ഞ നടപടി.
മുനിസിപ്പാലിറ്റിയില്‍ താമസയോഗ്യമായ കെട്ടിടം പണിയുന്നതിനു നാലു മാസങ്ങള്‍ക്കു മുൻപു വിജയപുരം രൂപതയ്ക്കു വേണ്ടി പ്രൊക്യുറേറ്റര്‍ അപേക്ഷ നല്‍കിയിരുന്നു.

പേരൂര്‍ വില്ലേജില്‍ തെള്ളകം കരയില്‍ 22-ാം വാര്‍ഡിലുള്ള സെന്‍റ് മേരീസ് പള്ളിയുടെ വികാരിക്കു താമസിക്കാനുള്ള കെട്ടിടത്തിനു വേണ്ടിയാണ് അപേക്ഷ നല്‍കിയത്.
ഇതുവരെയായിട്ടും യാതൊരു മറുപടിയും ലഭിക്കാത്തതിനെത്തുടര്‍ന്ന് അപേക്ഷകന്‍ ഡിമ്ഡ് പെര്‍മിറ്റിനുള്ള അപേക്ഷ നല്‍കി.

ഇതിനും മറുപടി ലഭിക്കാതെ വന്നതോടെ വിവരാവകാശ നിയമപ്രകാരം ഫയലിനെ സംബന്ധിച്ച്‌ ആരാഞ്ഞു. 38 ദിവസത്തിനു ശേഷം നഗരസഭ എന്‍ജിനിയറിംഗ് വിഭാഗത്തില്‍ നിന്നു വിവരം ലഭിക്കുന്നതാണെന്ന വിചിത്ര മറുപടിയാണ് ലഭിച്ചത്.

അപേക്ഷകന്‍റെ അവകാശങ്ങള്‍ നിഷേധിക്കുന്ന ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയുടെ നടപടിക്കെതിരേ തദ്ദേശസ്വയംഭരണ മന്ത്രി, ഏറ്റുമാനൂര്‍ എംഎല്‍എ കൂടിയായ മന്ത്രി വി.എന്‍. വാസവന്‍, പഞ്ചായത്ത് ജോയിന്‍റ് ഡയറക്‌ടര്‍ എന്നിവര്‍ക്ക് പരാതി നല്‍കുമെന്നു വിജയപുരം രൂപത പ്രൊക്യുറേറ്റര്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments