play-sharp-fill
വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് തന്നെ കെട്ടിയിട്ട് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും, അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മോഷ്ടിച്ചു; വീട്ടുവേലക്കാരിയുടെ കള്ളനാടകം പൊളിച്ചടുക്കി പൊലീസ്; തൊടുപുഴ സ്വദേശിയായ പത്മിനി പിടിയിലായതിങ്ങനെ

വീട്ടിൽ അതിക്രമിച്ചുകയറിയ മോഷ്ടാവ് തന്നെ കെട്ടിയിട്ട് കഴുത്തിലെ മാല പൊട്ടിച്ചെടുക്കുകയും, അലമാര കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും മോഷ്ടിച്ചു; വീട്ടുവേലക്കാരിയുടെ കള്ളനാടകം പൊളിച്ചടുക്കി പൊലീസ്; തൊടുപുഴ സ്വദേശിയായ പത്മിനി പിടിയിലായതിങ്ങനെ

സ്വന്തം ലേഖകൻ

മൂവാറ്റുപുഴ: ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി തൊടുപുഴ കുമാരമംഗലം സ്വദേശി പത്മിനി(65)യെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.


കിഴക്കേക്കരയില്‍ കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പത്മിനി പരാതിയില്‍ പറഞ്ഞത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്എച്ച്ഒ കെഎന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കെട്ടിയിട്ട് കവര്‍ച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.

പത്മിനി മോഷ്ടിച്ച അമ്പത്തിയഞ്ച് ഗ്രാം സ്വര്‍ണ്ണം വീടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു.