
നടന് ബാല ആശുപത്രിയില്‍, ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട് !
സ്വന്തം ലേഖകൻ
കൊച്ചി:നടൻ ബാല ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെന്ന് റിപ്പോർട്ട്. ഇന്നലെ വൈകുന്നേരത്തോടെയാണ് ബാലയെ കൊച്ചിയിലെ അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
കരള്‍, ഹൃദയ സംബന്ധിയായ അസുഖത്തിന് ചികിത്സയിലെന്നാണ് വിവരം.ബാലക്ക് കുറച്ചു ദിവസങ്ങളായി ഭക്ഷണം കഴിക്കാൻ പ്രയാസം നേരിട്ടിരുന്നു എന്നും വിവരമുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരള്‍രോഗ ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുമ്പും ബാല ഹോസ്പിറ്റലില്‍ ചികിത്സ തേടി എത്തിയിരുന്നു.
കഴിഞ്ഞ ദിവസം വരെ സോഷ്യൽ മീഡിയയിൽ സജീവമായിരുന്ന താരം നടി മോളി കണ്ണമാലിക്കൊപ്പമുള്ള വീഡിയോ ബാലയുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഒരു സിനിമയുടെ ഷൂട്ടിങ്ങിനിടെ കണ്ണിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്ന് ബാല ഈയിടെയായി കൂളിംഗ് ഗ്ലാസ് വച്ച് മാത്രമേ പൊതു ഇടങ്ങളിലും വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നുള്ളൂ
Third Eye News Live
0
Tags :