video
play-sharp-fill

ഇനി പൊലീസ് വാ​ഹനങ്ങൾക്ക് ഇന്ധനം നൽകില്ല ; കൊല്ലം റൂറലിൽ ആറുമാസമായി പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ പമ്പുടമകൾക്ക് ലഭിക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ

ഇനി പൊലീസ് വാ​ഹനങ്ങൾക്ക് ഇന്ധനം നൽകില്ല ; കൊല്ലം റൂറലിൽ ആറുമാസമായി പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ പമ്പുടമകൾക്ക് ലഭിക്കാനുള്ളത് ഒന്നരക്കോടിയോളം രൂപ

Spread the love

സ്വന്തം ലേഖകൻ

കൊട്ടാരക്കര: കൊല്ലം റൂറല്‍ ജില്ലയിൽ പെട്രോള്‍ പമ്പുകളില്‍ നിന്ന് പോലീസ് വാഹനങ്ങള്‍ക്ക് ഇനി ഇന്ധനം നല്‍കില്ല. കഴിഞ്ഞ ആറുമാസമായി പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കിയ വകയില്‍ ഒന്നരക്കോടിയോളം രൂപ പമ്പ് ഉടമകള്‍ക്ക് നല്‍കാനുണ്ട്.

മൂന്നുലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം രൂപവരെ ലഭിക്കാനുള്ള പമ്പുകള്‍ ഉണ്ടെന്നാണ് പറയുന്നത്. വലിയ തുക കുടിശ്ശികയായതിനാല്‍ പമ്പുകളുടെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയാത്ത അവസ്ഥയാണെന്നും പണം ലഭിച്ചില്ലെങ്കില്‍ പതിനഞ്ച് മുതല്‍ പോലീസ് വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ കഴിയില്ലെന്നും ജില്ലാ പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ പ്രസ്താവന.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എട്ടുമാസത്തെ കുടിശ്ശികയുള്ള കുളത്തൂപ്പുഴയില്‍ ഇപ്പോള്‍ത്തന്നെ പോലീസിന് ഇന്ധനം നല്‍കുന്നത് പമ്പുടമ നിര്‍ത്തിയിട്ടുണ്ട്. ലക്ഷങ്ങള്‍ കുടിശ്ശിക ആയതിനാല്‍ പുതിയ ലോഡ് എടുക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്ന് അസോസിയേഷന്‍ മുഖ്യ രക്ഷാധികാരി എസ്.മുരളീധരന്‍, പ്രസിഡന്റ് മൈതാനം വിജയന്‍, സെക്രട്ടറി വൈ.അഷറഫ്, ആന്‍ഡ്രൂസ് ജോര്‍ജ്, സിനു പട്ടത്തുവിള എന്നിവര്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

എന്നാല്‍ സര്‍ക്കാരില്‍നിന്നുള്ള അലോട്മെന്റ് വൈകുന്നതാണ് കുടിശ്ശികയ്ക്കു കാരണമെന്ന് പോലീസ് മേധാവികള്‍ പറയുന്നു.