
അന്താരാഷ്ട്ര വനിതാ ദിനാചരണം; കേരള എൻജിഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് രക്തദാനവും, വനിതാ സമ്മേളനവും
സ്വന്തം ലേഖിക
കോട്ടയം: കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം മെഡിക്കൽ കോളേജ് ബ്രാഞ്ച് വനിതാ ഫോറം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മാർച്ച് 8 ന് അന്താരാഷ്ട്ര വനിതാ ദിനാചരണത്തോടനു ബന്ധിച്ച് രാവിലെ 8 മണി മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ദാനവും, വനിതാ സമ്മേളനവും സംഘടിപ്പിക്കുന്നു.
ബുധധനാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് കോട്ടയം മെഡിക്കൽ കോളേജ് പി.റ്റി.എ. ഹാളിൽ നടക്കുന്ന വനിത സമ്മേളനം കോട്ടയം മുൻസിപ്പൽ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീ ശാക്തീകരണവും സമയവും എന്ന വിഷയത്തെ ആസ്പദമാക്കി മുഖ്യപ്രഭാഷണം നടത്തി കൊണ്ട് കോട്ടയം മെഡിക്കൽ കോളേജിലെ മെഡിസിൻ വിഭാഗം അസിസ്റ്റൻ്റ് പ്രൊഫ. ഡോ. സൂ ആൻ സഖറിയ വനിതാദിന സന്ദേശം നൽകും.
തുടർന്ന് ആശംസകൾ അർപ്പിച്ചു കൊണ്ട് ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു മനോജ്, കോട്ടയം മെഡിക്കൽ കോളേജ് ചീഫ് നേഴ്സിംഗ് ഓഫീസർ വി ആർ സുജാത എൻ ജി ഒ എ ജില്ലാ വനിതാ ഫാേറം കൺവീനർ സ്മിതാ രവി തുടങ്ങിയ വനിതാ പ്രമുഖർ സംസാരിക്കും.
സർവ്വീസിൽ നിന്ന് വിരമിച്ച വനിതാ ഫോറം അംഗങ്ങൾക്ക് യാത്രയയപ്പ് നൽകും.