
സ്വന്തം ലേഖിക
ലണ്ടന്‍: കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്ന് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം.
മാഞ്ചസ്റ്ററിലാണ് സംഭവം. മലയാളി ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോട്ടയം ജില്ലയിലെ രാമപുരം സ്വദേശികളായ ജിബിന്‍-ജിനു ദമ്പതികളുടെ മകന്‍ ജെയ്ഡനാണ് മരണപ്പെട്ടത്. മൂന്നര മാസം മാത്രമായിരുന്നു ജെയ്ഡന്റെ പ്രായം.
മാഞ്ചസ്റ്ററിലെ റോച്ച്‌ഡെയ്‌ലിലാണ് ഇവര്‍ താമസിക്കുന്നത്. റോയല്‍ ഓള്‍ഡ്ഹാം ആശുപത്രിയിലെ നഴ്‌സാണ് ജിനു.
കമഴ്ന്നു വീഴാന്‍ ശ്രമിക്കുന്നതിനിടെ കിടക്കയില്‍ മുഖം അമര്‍ന്നു ശ്വാസംമുട്ടിയാണ് കുഞ്ഞിന്റെ മരണം സംഭവിച്ചത്.