വാണിജ്യ ഗ്യാസുകളുടെ കുത്തനെയുള്ള വിലക്കയറ്റം; കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സായാഹ്ന ധർണ്ണ നടത്തി
സ്വന്തം ലേഖകൻ
കോട്ടയം: കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ കോട്ടയം യൂണിറ്റ് വാണിജ്യ ഗ്യാസുകളുടെ കുത്തനെയുള്ള വിലക്കയറ്റത്തിന് എതിരെ കോട്ടയം ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ സായാഹ്ന ധർണ്ണ നടത്തി.
ധർണ്ണ ഹോട്ടൽ അസോസിയേഷൻ കോട്ടയം ജില്ലാ പ്രസിഡണ്ട് എൻ പ്രതീഷ് ഉദ്ഘാടനം ചെയ്തു. മർച്ചന്റ് അസോസിയേഷൻ പ്രസിഡണ്ട് ഹാജി എം കെ ഖാദർ, ഹോട്ടൽ അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ ഫിലിപ്പ് കുട്ടി, യൂണിറ്റ് പ്രസിഡണ്ട് മനോജ് കുമാർ, സെക്രട്ടറി എ എസ് പ്രമി, വേണുഗോപാലൻ നായർ, ടി സി അൻസാരി, സിറ്റി സുകുമാരൻ നായർ, ഗിരീഷ് മത്തായി,അനിയൻ ജേക്കബ്, ബിജു ലീ ബെസ്റ്റ്, സജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0