video
play-sharp-fill

എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിലെ പ്രിവന്‍റീവ് ഓഫീസർ വേണുകുമാർ ആണ് മരിച്ചത്

എക്സൈസ് കായിക മേളയ്ക്കിടെ മത്സരാര്‍ത്ഥിയായ ഉദ്യോഗസ്ഥൻ കുഴഞ്ഞുവീണ് മരിച്ചു; പാലക്കാട് എക്സൈസ് ഇന്‍റലിജന്‍സ് വിഭാഗത്തിലെ പ്രിവന്‍റീവ് ഓഫീസർ വേണുകുമാർ ആണ് മരിച്ചത്

Spread the love

സ്വന്തം ലേഖകൻ

കൊച്ചി: കൊച്ചിയിൽ എക്സൈസ് കായിക മേളയ്ക്കിടെ മൽസരാർഥി കുഴഞ്ഞു വീണ് മരിച്ചു. പാലക്കാട് എക്സൈസ് ഇന്‍റലിജൻസ് വിഭാഗത്തിലെ പ്രിവന്‍റീവ് ഓഫീസർ വേണുകുമാർ(53) ആണ് മരിച്ചത്.

എറണാകുളം മഹാരാജാസ് സ്റ്റേഡിയം പവലിയനിൽ നടക്കുന്ന കായിക മേളയ്ക്കിടെയായിരുന്നു സംഭവം. രാവിലെ 800 മീറ്റർ നടത്ത മൽസരത്തിനുശേഷം ഗ്രൗണ്ടിൽ നിൽക്കുകയായിരുന്ന വേണുകുമാർ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ എക്സൈസ് കലാ കായിക മേള നിർത്തി വച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കായിക മേളയ്ക്കിടെ മരണപ്പെട്ട വേണുഗോപാലിന്‍റെ മൃതദേഹം പോസ്റ്റ്മോർട്ടം കഴിഞ്ഞു വിട്ടു കിട്ടുന്നതിനുസരിച്ച് മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ പൊതുദർശനത്തിന് വയ്ക്കും.