പുളിയന്മല കേന്ദ്രീകരിച്ച് അനധികൃത മദ്യ വിൽപ്പന; പ്രതി പിടിയിൽ; ചുമട്ടുതൊഴിലാളിയായ പ്രതി മുൻപും സമാനകേസിൽ ജയിൽശിക്ഷ അനുഭവിച്ചയാൾ; ബാർ മുതലാളിയെ പൊക്കിയത് കട്ടപ്പന ഡിവൈഎസ്പിയും സംഘവും
സ്വന്തം ലേഖകൻ
കട്ടപ്പന: പുളിയന്മല കേന്ദ്രീകരിച്ച് അനധികൃതമായി മദ്യ വിൽപ്പന നടത്തി വന്നയാൾ അറസ്റ്റിൽ. പുളിയൻ മലയിലെ ചുമട്ടുതൊഴിലാളിയായ വിജയവിലാസം മധു(48 )വാണ് ആറസ്റ്റിലായത്.
കട്ടപ്പന ഡിവൈഎസ്പി വി. എ നിഷാദ് മോന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘവും, വണ്ടന്മേട് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത് . പുളിയന്മല കേന്ദ്രീകരിച്ച് വൻതോതിൽ അനധികൃതമായി മദ്യ വില്പന നടക്കുന്നുവെന്ന പരാതിയെ തുടർന്ന് പോലീസ് നാളുകളായി രഹസ്യ നിരീക്ഷണം നടത്തി ആണ് പ്രതിയെ പിടികൂടിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പുളിയന്മല ടൗണിന്റെ വിവിധ ഭാഗങ്ങളിൽ ഇയാൾ തന്റെ കാറിലാണ് മദ്യ വില്പന നടത്തിവന്നിരുന്നത് ചുമട്ടു തൊഴിലാളിയായ മധു തന്റെ ജോലി മറയാക്കിയാണ് മദ്യ വില്പന ചെയ്തുകൊണ്ടിരുന്നത് ഇതിനുമുമ്പും അളവിൽ കവിഞ്ഞ മദ്യം കയ്യിൽ സൂക്ഷിച്ചു വില്പന നടത്തിയതിന് എക്സൈസ് പിടികൂടി ജയിൽശിക്ഷ അനുഭവിച്ച ഇയാളിൽ നിന്നും ഇപ്പോൾ പതിനൊന്നു ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവുമായി ആണ് പിടിയിലായത്.
അന്വേഷണ സംഘത്തിൽ കട്ടപ്പന ഡിവൈഎസ്പി വി.എ നിഷാദ് മോൻ,എസ്. ഐ മഹേഷ്,എ. എസ്.ഐ വിനോദ്, എസ് സി പി ഒമാരായ ജോർജ്, സിനോജ് പി ജെ , സിനോജ് ജോസഫ്, എസ് സി പി ഒ അനീഷ് വിശ്വംഭരൻ, സിപിഒ മാരായ സുബിൻ, ശ്രീകുമാർ, വി. കെ അനീഷ് എന്നിവരാണ് ഉണ്ടായിരുന്നത്.