video
play-sharp-fill

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു; കോട്ടയം സ്വദേശിനിയായ സംവിധായിക അറസ്റ്റില്‍

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചു; കോട്ടയം സ്വദേശിനിയായ സംവിധായിക അറസ്റ്റില്‍

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: സംവിധായിക ലക്ഷ്മി ദീപ്ത അറസ്റ്റില്‍.

യുവാവിനെ ഭീഷണിപ്പെടുത്തി അശ്ലീല വെബ് സീരീസില്‍ അഭിനയിപ്പിച്ചെന്ന പരാതിയിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അരുവിക്കര പൊലീസാണ് അറസ്റ്റ് ചെയ്തത്. ലക്ഷ്മി ദീപ്തയെ കോടതിയില്‍ ഹാജരാക്കിയേക്കും.

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് കരാറില്‍ ഒപ്പിട്ട ശേഷം ബലം പ്രയോഗിച്ച്‌ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ ചിത്രീകരിച്ച കേസില്‍ ഇവരുടേയും സഹായിയുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി നേരത്തേ തള്ളിയിരുന്നു. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ.വിഷ്ണുവാണ് ജാമ്യഹര്‍ജി തള്ളിയത്.

കോട്ടയം വൈക്കം എന്‍.ഇ വാര്‍ഡ് സ്വദേശിനിയും മുട്ടട ഗാന്ധിസ്മാരക നഗറില്‍ ജി.എസ്.എന്‍ 97ല്‍ താമസക്കാരിയുമായ ലക്ഷ്മി ദീപ്ത, സഹായി പാറശാല മുരിയാങ്കര സ്വദേശിയും ആര്യനന്ദ ക്രിയേഷന്‍റെ സി.ഇ.ഒയുമായ എബിസണ്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയാണ് തള്ളിയത്.

ഒ.ടി.ടി പ്ലാറ്റ്‌ഫോമില്‍ ഇത്തരം നീചകൃത്യങ്ങള്‍ നടക്കുന്നതിനെ കുറിച്ച്‌ ശരിയായ അന്വേഷണം നടക്കേണ്ടതിനാല്‍ പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികള്‍ യുവതിയില്‍ നിന്ന് ഒപ്പിട്ട് വാങ്ങിയ കരാര്‍ പത്രം കണ്ടെടുക്കാനും സിനിമയില്‍ യുവതിയുടെ നഗ്‌ന ചിത്രങ്ങള്‍ പരിശോധിക്കാനും സെന്‍സര്‍ ബോര്‍ഡിന്‍റെ അനുമതി അടക്കം പരിശോധിക്കുന്നതിനും പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്‍റെ റിപ്പോര്‍ട്ടും പരിഗണിച്ചാണ് കോടതി ജാമ്യം തള്ളിയത്.
നഗ്‌നചിത്രങ്ങള്‍ മാറ്റണമെന്ന് യുവതി ആവശ്യപ്പെട്ടിട്ടും പ്രതികള്‍ അതിന് തയ്യാറായിരുന്നില്ല.