video
play-sharp-fill

നെടുംകുന്നം പത്തനാട് ഗാനമേളയ്ക്കിടയിലുണ്ടായ സംഘര്‍ഷം; തടയാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം; രണ്ടു പോലീസുകാര്‍ക്കു പരിക്ക്

നെടുംകുന്നം പത്തനാട് ഗാനമേളയ്ക്കിടയിലുണ്ടായ സംഘര്‍ഷം; തടയാനെത്തിയ പോലീസ് സംഘത്തിനു നേരെ ആക്രമണം; രണ്ടു പോലീസുകാര്‍ക്കു പരിക്ക്

Spread the love

സ്വന്തം ലേഖകൻ

കറുകച്ചാല്‍: ഗാനമേളയ്ക്കിടയിലുണ്ടായ സംഘര്‍ഷം തടയാനെത്തിയ പോലീസ് സംഘത്തെ ആക്രമിച്ചു. രണ്ടു പോലീസ്‌കാര്‍ക്കു പരിക്ക്.

കറുകച്ചാല്‍ സ്റ്റേഷനിലെ പോലീസുകാര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ എസ്‌ഐ ജോണ്‍സണ്‍, എഎസ്‌ഐ അജിത്ത് എന്നിവര്‍ കറുകച്ചാലിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കങ്ങഴ പത്തനാട് ഗാനമേളയ്ക്കുശേഷം കൂടിനിന്ന ഒരു പറ്റം യുവാക്കള്‍ ചേര്‍ന്നു രാത്രിയില്‍ ബഹളം വയ്ക്കുകയും തുടര്‍ന്ന് സംഘര്‍ഷത്തിലേക്കു നീങ്ങുകയുമായിരുന്നു.

സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കറുകച്ചാല്‍ പോലീസ് ലാത്തിവീശി. ലാത്തിയടിയേറ്റ യുവാക്കളിലൊരാള്‍ എഎസ്‌ഐയെ ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ എസ്‌ഐ ജോണ്‍സണെയും ഇവര്‍ മര്‍ദിച്ചു.

പോലീസ് മര്‍ദനത്തില്‍ പരിക്കേറ്റ ഒരാള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. മുഖത്തും ചെവിക്കും പരിക്കേറ്റു രക്തം വാര്‍ന്നൊഴുകിയ എഎസ്‌ഐയെ പോലീസ് ജീപ്പില്‍ കറുകച്ചാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അക്രമികള്‍‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്ന് എസ്‌എച്ച്‌ഒ അറിയിച്ചു.