video
play-sharp-fill

വയോധികനോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചു’; കാറില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

വയോധികനോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സസ്‌പെന്‍ഷനിലായ സി ഐ ആത്മഹത്യക്ക് ശ്രമിച്ചു’; കാറില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ആശുപത്രിയില്‍

Spread the love

സ്വന്തം ലേഖകൻ

തൃശൂര്‍: സസ്പെന്‍ഷനിലുള്ള പൊലീസ് ഇന്‍സ്പെക്ടര്‍ പാലിയേക്കര ടോള്‍ പ്ലാസയില്‍ തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചു.

പാലക്കാട് മീനാക്ഷിപുരം ഇന്‍സ്‌പെക്ടര്‍ പിഎം ലിബിയാണ് കാറില്‍ പെട്രോളൊഴിച്ച്‌ തീകൊളുത്താന്‍ ശ്രമിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിബിയെ ജൂബിലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞദിവസമായിരുന്നു ലിബിയെ സസ്‌പെന്‍ഡ് ചെയ്തത്.

ജില്ലാ സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍. കഴിഞ്ഞ ദിവസം പരാതി പറയാന്‍ മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലെത്തിയ മധ്യവയസ്‌കനെ സിഐ താമസിക്കുന്ന മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി മോശമായി പൊരുമാറിയെന്നായിരുന്നു പരാതി.

അതിനുശേഷം പലതവണ 57കാരനെ സിഐ ശല്യം ചെയ്തതായി പറയുന്നു.ഒടുവില്‍ ഫോണിലും താമസ സ്ഥലത്തും എത്തി ഭീഷണിപ്പെടുത്തുകയും ചെയ്തതോടെയാണ് ജില്ലാ പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച്‌ പരാതി നല്‍കിയത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥനെ ക്രൈം റെകോര്‍ഡ്സ് ബ്യൂറോയിലേക്ക് മാറ്റിയിരുന്നു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് സസ്പെന്‍ഷന്‍.

ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി പി ശശികുമാറാണ് കേസ് അന്വേഷിക്കുന്നത്. പരിശോധനയ്ക്കിടെ യുവാക്കളില്‍ നിന്നു പിടികൂടിയ എംഡിഎംഎയുടെ അളവു കുറച്ചു കാണിച്ചെന്ന ആരോപണത്തിലും സിഐക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്.