
കോഴിക്കോട് സ്കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍ കുരുക്കി മയക്കുമരുന്ന് കാരിയറാക്കിയ സംഭവം; പ്രതി അറസ്റ്റിൽ; ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട പെൺകുട്ടിക്ക് എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് നല്‍കിയത് പത്തൊൻപതുകാരൻ
സ്വന്തം ലേഖകൻ
കോഴിക്കോട്: സ്കൂള്‍ വിദ്യാര്‍ഥിനിയെ ലഹരിക്കെണിയില്‍ കുരുക്കി മയക്കുമരുന്ന് കാരിയറാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. കോഴിക്കോട് പൂവ്വാട്ടുപറമ്പ് അരിപ്പാപുറത്ത് പൊയിലില്‍ സംജിത് എന്ന ബോണി (19) ആണ് അറസ്റ്റിലായത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ഇയാള്‍ എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരിമരുന്ന് കുട്ടിക്ക് നല്‍കിയതായി അന്വേഷണസംഘം കണ്ടെത്തി
സ്വന്തം ആവശ്യത്തിനായി പല സ്ഥലങ്ങളില്‍നിന്നും വാങ്ങിക്കുന്ന മയക്കുമരുന്ന് ഇയാള്‍ കുട്ടിക്ക് എത്തിച്ചുനല്‍കുകയായിരുന്നു. കുട്ടിയോട് പണമൊന്നും വാങ്ങിയിരുന്നില്ല. മറ്റുകുട്ടികള്‍ക്ക് മയക്കുമരുന്ന് നല്‍കിയതായി ഇയാള്‍ വെളിപ്പെടുത്തിയിട്ടില്ല. രണ്ടുവര്‍ഷത്തിലേറെയായി പെണ്‍കുട്ടി ലഹരി ഉപയോഗിക്കുന്നുണ്ട്. ഇപ്പോള്‍ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൊവിഡ് കാലത്തെ ഓണ്‍ലൈന്‍ പഠനത്തിന് ലഭിച്ച മൊബൈല്‍ഫോണ്‍ ഉപയോഗപ്പെടുത്തിയാണ് ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുണ്ടാക്കിയതും ലഹരി കൈമാറ്റം നടത്തിയതെന്നും കുട്ടി മൊഴിനല്‍കിയിരുന്നു.
ശരീരത്തില്‍ ബ്ലേഡ് ഉപയോഗിച്ച് വരഞ്ഞതിന്റെ മുറിപ്പാടുകളും സ്വഭാവത്തില്‍ ലഹരി ഉപയോഗിക്കുന്നതിന്റെ ലക്ഷണങ്ങളും മറ്റും കണ്ട മാതാവ് കുട്ടിയെ പിന്തുടര്ന്നു നിരീക്ഷിക്കുകയായിരുന്നു. സ്കൂളിലേക്കു പോകുന്ന കുട്ടി അപരിചിതരുമായി സംസാരിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെ ഇക്കാര്യം സ്കൂള്‍ അധികൃതരെ അറിയിച്ചു. അവര്‍ ഇടപെട്ട് കാര്യം തിരക്കിയപ്പോഴാണ് ലഹരിക്കെണിയില്പ്പെട്ടതിനെക്കുറിച്ച് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.