
എന്താണ് ഫാറ്റി ലിവര്‍…! തുടക്കത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ എന്തൊക്കെ? എപ്പോള്‍ അപകടകാരിയാകും…? അറിഞ്ഞിക്കേണ്ട കാര്യങ്ങൾ ഇതാ
സ്വന്തം ലേഖിക
കോട്ടയം: ഫാറ്റി ലിവര്‍ ഇന്നത്തെ കാലത്ത് വളരെ സാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി മാറിയിരിക്കുകയാണ്.
രക്ത സമ്മര്‍ദ്ദം, പ്രമേഹം, അമിത കൊളെസ്ട്രോള്‍ തുടങ്ങിയവയാണ് പ്രധാന വില്ലന്‍മാരായി പണ്ട് കണക്കാക്കിയാരുന്നതെങ്കില്‍ ആ ഗണത്തിലേക്ക് അതിവേഗം ഉയരുന്ന മറ്റൊരു അപകടകാരിയാണ് കരള്‍ രോഗങ്ങള്‍. ഇവയെ ശാസ്ത്രീയമായി Non Alcoholic Fatty Liver Disease (NAFLD) എന്നു വിളിക്കുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കരളില്‍ കൊഴുപ്പടിയുന്നതിനെയാണ് ഫാറ്റി ലിവര്‍ രോഗം എന്നത്. ഫാറ്റി ലിവര്‍ ഉള്ള എല്ലാവര്‍ക്കും ഗുരുതരമായ രോഗാവസ്ഥ ഉണ്ടാകണമെന്നില്ല.
പക്ഷേ, ചിലരില്‍ കരളില്‍ നിറയുന്ന കൊഴുപ്പിന്റെ പ്രവര്‍ത്തനം മൂലം കോശങ്ങള്‍ക്ക്, തകരാര്‍ സംഭവിക്കുകയും നീര്‍ക്കെട്ട് ഉണ്ടാവുകയും ചെയ്യും.
അത് പിന്നീട് ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങളിലേക്ക് നയിക്കുകയും ചെയ്യുമെന്ന് അബുദാബി ശൈഖ് ഖലീഫ മെഡിക്കല്‍ സിറ്റിയിലെ എമര്‍ജന്‍സി വിഭാഗം സീനിയര്‍ സ്‍പെഷ്യലിസ്റ്റായ ഡോ. ഡാനിഷ് സലീം പറഞ്ഞു.
പരിഹരിക്കാന്‍ കഴിയാത്ത വിധം കരളിനുണ്ടാകുന്ന കേടുപാടാണ് ലിവര്‍ സിറോസിസ് എന്ന രോഗം. ലിവര്‍ സിറോസിസ് വന്നുകഴിഞ്ഞാല്‍ കരളിനെ ചികില്‍സിച്ച് പൂര്‍വസ്ഥിതിയില്‍ ആക്കാന്‍ കഴിയില്ല.
അത് കൊണ്ട് തന്നെ ഫാറ്റി ലിവര്‍ എന്ന രോഗം നേരത്തെ കണ്ടെത്തി ചികിത്സിക്കുകയാണ് വേണ്ടത്. ഫാറ്റി ലിവര്‍ രണ്ട് തരത്തിലാണ് ഉള്ളത് മദ്യപിക്കുന്നവരിലും മദ്യം കഴിക്കാത്തവരിലും ഫാറ്റിലിവര്‍ ഉണ്ടാവുന്നുണ്ട്. ഭക്ഷണത്തില്‍ ധാരാളമായി ഉണ്ടാവുന്ന കൊഴുപ്പാണ് പലപ്പോഴും വെല്ലുവിളി ഉയര്‍ത്തുന്നത്.