video
play-sharp-fill
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത്  നിരവധി പേരിൽ നിന്ന്  ലക്ഷങ്ങൾ തട്ടിയെടുത്തു; കോട്ടയം കുമാരനെല്ലൂർ സ്വദേശിയായ പ്രതി പിടിയിൽ; എറണാകുളം കടവന്ത്രയിൽ ടോട്ടല്‍ ട്രാവല്‍ സര്‍വ്വീസ് എന്ന സ്ഥാപന ഉടമയാണ് പിടിയിലായത്

സ്വന്തം ലേഖകൻ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റിൽ. കോട്ടയം, കുമാരനല്ലൂർ പരിയാത്തുകല സെബാസ്റ്റ്യൻ(55)ആണ് എറണാകുളം ടൗൺ സൗത്ത് പോലീസിന്റെ പിടിയിലായത്.

കടവന്ത്ര ചെറുപറമ്പത്ത് റോഡിൽ പ്രവർത്തിച്ചുവരുന്ന ടോട്ടല്‍ ട്രാവല്‍ സര്‍വ്വീസ് എന്ന സ്ഥാപന ഉടമയാണ് പിടിയിലായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദേശ ജോലിക്ക് വിസ ശരിയാക്കി കൊടുക്കാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് നിരവധി പേരിൽ നിന്നും ലക്ഷങ്ങൾ വാങ്ങുി. എന്നാൽ ജോലിയോ വിസയോ വാങ്ങിയ പണമോ നല്കാതെ വന്നപ്പോഴാണ് പരാതിയുമായി ഉദ്യോ​ഗാർത്ഥികൾ വന്നത്.

പരാതി ലഭിച്ചത് അനുസരിച്ച് കേസ് എടുത്ത്, എറണാകുളം ടൗൺ സൗത്ത് പോലീസ് ഇൻസ്പെക്ടർ ഫൈസലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്. സ്ഥാപനം ലൈസൻസില്ലാതെ പ്രവർത്തിച്ചു വരുകയായിരുന്നുവെന്ന് കണ്ടെത്തി