കരുനാഗപ്പള്ളിയിൽ വില്പനയ്ക്ക് കൊണ്ടുവന്ന മാരക മയക്കുമരുന്നായ എം ഡി എം എയുമായി യുവാവ് പിടിയിൽ ; ഇയാൾ സഞ്ചരിച്ച കാറിൽ നിന്ന് 5.27 ഗ്രാം എംഡിഎംഎ, മുപ്പതിനായിരം രൂപ, കത്തി എന്നിവ കണ്ടെടുത്തു

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കരുനാഗപ്പള്ളി : കാറില്‍ മാരക ലഹരിവസ്തുക്കളുമായി വില്‍പ്പനയ്ക്ക് എത്തിയ യുവാവിനെ എക്സൈസ് സംഘം പിടികൂടി.

ആലപ്പാട് പണ്ടാരത്തുരുത്ത് തെക്കേ തോപ്പില്‍ നിഥിന്‍ (22) ആണ് പിടിയിലായത്.
ഇയാളില്‍ നിന്നും 5.27 ഗ്രാം എംഡിഎംഎ, മുപ്പതിനായിരം രൂപ, കത്തി എന്നിവയും ഇയാള്‍ സഞ്ചരിച്ചിരുന്ന കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രഹസ്യ വിവരത്തെ തുടര്‍ന്ന് എക്സൈസ് എന്‍ഫോഴ്സ്മന്റ് ആന്‍ഡ് ആന്‍്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.

തീരമേഖല കേന്ദ്രീകരിച്ച്‌ മയക്കുമരുന്ന് വ്യാപാര നടത്തുന്ന ശൃംഖലയിലെ കണ്ണിയാണ് ഇയാള്‍ എന്ന് കരുതുന്നതായി എക്സൈസ് അറിയിച്ചു.

എക്സൈസ് ഇന്‍സ്പെക്ടര്‍ ബി വിഷ്ണു, പ്രിവന്‍റീവ് ഓഫീസര്‍ മനു, ആര്‍ സിവില്‍ എക്സൈസ് ഓഫീസര്‍മാരായ അജീഷ് ബാബു, ശ്രീനാഥ്, അജിത്ത്, ജൂലിയന്‍ ക്രൂസ്, മുഹമ്മദ് കാഹില്‍ ബഷീര്‍, വനിതാ ഓഫീസര്‍മാരായ ഗംഗ, രമ്യ, ഡ്രൈവര്‍ സുഭാഷ് എന്നിവര്‍ റെയ്ഡില്‍ പങ്കെടുത്തു.