
സ്വന്തം ലേഖകൻ
മണ്ണാർക്കാട്: പാലക്കാടും എടിഎം തകർത്ത് മോഷണശ്രമം.പടക്കം പൊട്ടിച്ചാണ് എടിഎം തകർത്തത്. മണ്ണാർക്കാട് എളുമ്പലാശ്ശേരിയിലാണ് സംഭവം. പക്ഷേ പണം എടുക്കാനുള്ള ശ്രമം നടന്നില്ല.
ഇന്ന് പുലർച്ചെ 4 മണിയോടെ ആണ് സംഭവം.സൌത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎമ്മാണ് തകര്‍ക്കാന്‍ ശ്രമിച്ചത്. അലാറം കിട്ടിയതോടെ ബാങ്ക് അധികൃതർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. നീല ഷര്‍ട്ട് ധരിച്ച മുഖം മറച്ച ആളാണ് എടിഎമ്മിന്റെ സൈഡില്‍ പടക്കം വച്ച് പൊട്ടിച്ചത്.
മാനേജരുടെ സന്ദേശം ലഭിച്ച പൊലീസ് കൃത്യ സമയത്ത് എത്തിയതിനാല്‍ മോഷ്ടാവിന് പണം അപഹരിക്കാനായില്ല.