
മുണ്ടക്കയത്ത് യുവാവ് ചെക്ക്ഡാമിൽ മുങ്ങി മരിച്ചു; കൂട്ടുകാരന്റെ പിതാവിൻ്റെ സംസ്കാര ചടങ്ങിനെത്തിയ ഇളങ്കാട് സ്വദേശിയായ പതിനെട്ടുകാരനാണ് വേലനിലത്തെ ചെക്ക്ഡാമിൽ മുങ്ങി മരിച്ചത്
സ്വന്തം ലേഖകൻ
മുണ്ടക്കയം: കൂട്ടുകാരന്റെ പിതാവിൻ്റെ സംസ്കാര ചടങ്ങിനെത്തിയ യുവാവ് വേലനിലത്തെ ചെക്കഡാമിൽ മുങ്ങി മരിച്ചു.
ഇളങ്കാട് ടോപ്പ് വേകുന്നേൽ മോഹനന്റെ മകൻ ആഷിഷ് മോഹനൻ (18)ആണ് മരിച്ചത്.
പളളിക്കത്തോട് ഐ.ടി.ഐ.യിലെ വിദ്യാർത്ഥിയായ ആഷിഷ് സഹപാഠി യുടെ പിതാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കാനാണ് വേലനിലത്ത് എത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ ആഷിഷിനെ തെരച്ചിലിനൊടുവിൽ മുണ്ടക്കയത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം മുണ്ടക്കയം സർക്കാർ ആശുപത്രിയിൽ .
Third Eye News Live
0