
ആലപ്പുഴയിൽ സി പി എം വിഭാഗീയത; തെരുവിൽ തമ്മിൽ തല്ലി സിപിഎം പ്രവർത്തകർ; രണ്ടുപേർക്ക് പരിക്ക്, അഞ്ച് പേർ അറസ്റ്റിൽ
സ്വന്തം ലേഖകൻ
ആലപ്പുഴ : കുട്ടനാട്ടിൽ സി പിഎം വിഭാഗീയതയുടെ പേരിൽ തെരുവിൽ തമ്മിൽ തല്ലി പ്രവർത്തകർ. രണ്ടുപേർക്ക് പരിക്കേറ്റു. രാമങ്കരി ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറി രഞ്ജിത്, ലോക്കൽ കമ്മിറ്റി സെക്രട്ടറി ശരവണൻ എന്നിവർക്കാണ് പരിക്കേറ്റത്.
ഇവരെ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. വിഭാഗീയത രൂക്ഷമായ രാമങ്കരിയിൽ ഇന്നലെയുണ്ടായ തർക്കത്തിന് കാരണം സംഭവത്തിൽ 5പേർ പോലീസ് കസ്റ്റഡിയിൽ ആയിട്ടുണ്ട്. സിപിഎം പ്രവർത്തകർ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. ഔദ്യോഗിക വിഭാഗക്കാരാണ് ആക്രമണത്തിന് ഇരയായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

സിപിഎം പ്രവർത്തകർ തന്നെയാണ് ആക്രമണത്തിന് പിന്നിൽ. ഔദ്യോഗിക വിഭാഗക്കാരാണ് ആക്രമണത്തിന് ഇരയായത്.
അടുത്തിടെ വിഭാഗീയതയെ തുടർന്ന് 300ഓളം പേർ പാർട്ടി വിടുന്നത് ചൂണ്ടിക്കാട്ടി കത്തുൾപ്പെടെ നൽകിയിരുന്നു. അതിനിടയ്ക്കാണ് ഈ പ്രശ്നം സംഘർഷത്തിൽ കലാശിച്ചത്.
Third Eye News Live
0