video
play-sharp-fill

കോതമംഗലം താലൂക്ക് ഓഫീസില്‍ കല്യാണ ആവശ്യത്തിനായി ജീവനക്കാർ കൂട്ട അവധിയെടുത്ത വിഷയം; തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

കോതമംഗലം താലൂക്ക് ഓഫീസില്‍ കല്യാണ ആവശ്യത്തിനായി ജീവനക്കാർ കൂട്ട അവധിയെടുത്ത വിഷയം; തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍

Spread the love

സ്വന്തം ലേഖകൻ
എറണാകുളം: കല്യാണ ആവശ്യത്തിനായി ജീവനക്കാർ കൂട്ട അവധിയെടുത്ത വിഷയത്തില്‍ തഹസില്‍ദാരോട് വിശദീകരണം തേടി ജില്ലാ കളക്ടര്‍ രേണുരാജ് ഐഎഎസ്.

അവധി എടുത്ത ദിവസം ജീവനക്കാരുടെ കുറവ് കാരണം ഓഫീസ് പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ടോ എന്നതുള്‍പ്പെടെയുള്ള കാര്യങ്ങളിലാണ് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. അതേസമയം കാര്യങ്ങളില്‍ വ്യക്തത വന്നതിന് ശേഷം നടപടി വേണോ എന്ന് തീരുമാനിക്കുമെന്ന് എഡിഎംഎസ് ഷാജഹാന്‍ പറഞ്ഞു.

കോതമംഗലം താലൂക്ക് ഓഫീസിൽ ജീവനക്കാരന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നതിനായാണ് ജീവനക്കാര്‍ കൂട്ട അവധിയെടുത്തത്. വിഷയം വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധി എടുത്ത ദിവസത്തില്‍ ഓഫീസ് സേവനം തേടിയെത്തിയ നാട്ടുകാര്‍ ദുരിതത്തിലായിരുന്നു. താലൂക്കിലെ വില്ലേജ് ഓഫീസുകളിലും ജീവനക്കാരുണ്ടായിരുന്നില്ല. അതേ സമയം ചട്ടം പാലിച്ചാണ് അവധി എടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.