
കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ചയാൾ പിടിയിൽ; പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളെന്ന് പൊലീസ്; പിടികൂടിയത് തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന്
സ്വന്തം ലേഖകൻ
തിരുവനന്തപുരം: കേന്ദ്രമന്ത്രി വി മുരളീധരന്റെ വീട് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കണ്ണൂർ പയ്യന്നൂർ ഏടാട്ട് പുത്തൂർ ഹൗസിൽ മനോജ്(46) ആണ്ടി പിടിയിലായത്.
പ്രതി മാനസിക വെല്ലുവിളി നേരിടുന്നയാളാണെന്ന് പൊലീസ് പറഞ്ഞു.തമ്പാനൂരിൽ നിന്നുമാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ 10 വർഷങ്ങൾക്ക് മുൻപ് ശ്രീകാര്യത്തും വഞ്ചിയൂരിലും താമസിച്ചിട്ടുണ്ട്. ആനന്ദ ഭവൻ ഹോട്ടലിൽ സ്റ്റാഫായി മുമ്പ് ജോലി ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍റെ ഉള്ളൂരിലെ വീടിനു നേരെ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ വീടിന്‍റെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. കാര്‍ പോര്‍ച്ചില്‍ രക്തപ്പാടുകളും കണ്ടെത്തിരുന്നു. ആക്രമണം നടക്കുമ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. രാവിലെയാണ് ആക്രമണ വിവരം പുറത്തറിഞ്ഞത്.
Third Eye News Live
0
Tags :