
മലപ്പുറത്തു ഭർതൃവീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ച സംഭവം ;ഭർത്താവ് അറസ്റ്റിൽ
സ്വന്തം ലേഖകൻ
മലപ്പുറം: ഭർതൃവീട്ടില്‍ ആത്മഹത്യാ ശ്രമം നടത്തിയ യുവതി ചികിത്സയിലിരിക്കെ മരിച്ചു. മലപ്പുറം രണ്ടത്താണി സ്വദേശിനി സഫ്വാന (23) ആണ് ഇന്നലെ മരിച്ചത്.യുവതിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് സഫ്വാനയുടെ ഭര്‍ത്താവ് അര്‍ഷാദ് അലിയെ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി ആത്മഹത്യാ ശ്രമം നടത്തിയത്. സ്ത്രീധനത്തിന്റെ പേരില്‍ മകള്‍ക്ക് ക്രൂരമായ പീഡനം അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്ന് സഫ്വാനയുടെ പിതാവ് മുജീബ് പറഞ്ഞു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അര്‍ഷാദും അയാളുടെ മാതാവുമാണ് തന്റെ മകളുടെ മരണത്തിന് കാരണമെന്നും മുജീബ് ആരോപിച്ചു. ഒന്നര വയസുള്ള കുഞ്ഞ് ദേഹത്ത് മൂത്രമൊഴിച്ചതിന്റെ പേരില്‍ പോലും മകളെ ക്രൂരമായി മര്‍ദ്ദിച്ചിരുന്നുവെന്നും മുജീബ് പറഞ്ഞു.
Third Eye News Live
0