
സ്വന്തം ലേഖിക
തിരുവനന്തപുരം: മലയാളം സര്‍വകലാശാല വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റി രൂപീകരണത്തില്‍ ഗവര്‍ണ്ണറെ മറികടന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതിന്റെ തെളിവുകള്‍ പുറത്ത്.
ഗവര്‍ണ്ണര്‍ ഇത് വരെ ഒപ്പിട്ടിട്ടില്ലാത്ത നിയമ പ്രകാരം അഞ്ചംഗ കമ്മിറ്റി ഉണ്ടാക്കാന്‍ മന്ത്രി ആര് ബിന്ദു ആവശ്യപ്പെട്ടതിന്റെ ഫയല്‍ വിവരം ആണ് പുറത്തു വന്നത്. കമ്മിറ്റിയിലേക്കുള്ള സര്‍ക്കാര്‍ നോമിനിയെ നല്‍കണം എന്ന ഗവര്‍ണ്ണറുടെ നിര്‍ദേശം മറികടന്നാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതെന്ന് ഫയലുകളില്‍ വ്യക്തമാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മലയാളം സര്‍വകലാശാല വി സി നിയമനത്തിന് സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങിയത് ചാന്‍സലറായ ഗവര്‍ണറുടെ നിര്‍ദേശം തള്ളിയാണെന്നു വ്യക്തമാക്കുന്നതാണ് ഫയലുകള്‍.
സെര്‍ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയെ ചോദിച്ച് 2022 ഒക്ടോബര്‍ 14ന് രാജ്ഭവന് ഉന്നത വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നല്കിയ കത്ത് ഫയലില്‍ ഉണ്ട്.
സര്‍വകലാശാല നിയമപ്രകാരം വിസി നിയമനത്തിനുള്ള സെര്‍ച് കമ്മിറ്റിയിലേക്ക് സര്‍ക്കാര്‍ പ്രതിനിധിയും യു ജി സി പ്രതിനിധിയും ചാന്‍സലറുടെ പ്രതിനിധിയും ആവശ്യമാണെന്നും എത്രയും വേഗം സര്‍ക്കാര്‍ പ്രതിനിധിയുടെ പേര് നല്‍കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.



