video
play-sharp-fill
തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില്‍ ; എട്ട് പേര്‍ക്കെതിരെ കേസ്; ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു; ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു

തിരുവനന്തപുരം സ്വദേശിനിയായ യുവതിയുടെ ഫോട്ടോ അശ്ലീല സൈറ്റില്‍ ; എട്ട് പേര്‍ക്കെതിരെ കേസ്; ലാപ്‌ടോപ്പും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തു; ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനക്കയച്ചു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: യുവതിയുടെ ഫോട്ടോയും ഫോണ്‍നമ്പരും അശ്ലീല വെബ്‌സൈറ്റില്‍ അപ്‌ലോഡ് ചെയ്ത സംഭവത്തില്‍ എട്ടുപേര്‍ക്കെതിരെ കേസ്. പ്രധാന പ്രതിയെന്ന് സംശയിക്കുന്ന കാട്ടാക്കട ആലമുക്ക് സ്വദേശിയുടെ വീട്ടില്‍ നിന്ന് ലാപ്‌ടോപ്പും മൊബൈല്‍ ഫോണും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തു. രണ്ടര മണിക്കൂര്‍ നീണ്ട തെളിവെടുപ്പിനു ശേഷം ഉപകരണങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്കയച്ചു.

പരാതിക്കാരി ആരോപിച്ചയാളുടെ വീട്ടിലാണ് പരിശോധന നടത്തിയത്. മറ്റുള്ളവരുടെ മൊബൈല്‍ ഫോണുകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. സൈബര്‍ പൊലീസിന്റെ വിശദമായ പരിശോധനക്ക് ശേഷം മാത്രമേ വിശദാംശങ്ങള്‍ നല്‍കാനാവൂ എന്നാണ് കാട്ടാക്കട പൊലീസ് പറയുന്നത്. ഇതിനിടെ കാട്ടാക്കട ഡിവൈഎസ്പി യുവതിയുടെ വീട്ടിലെത്തി വീണ്ടും മൊഴിയെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുവതിയുടെ പരാതിയില്‍ ആദ്യം കേസെടുക്കാന്‍ തയാറാകാതിരുന്ന പൊലീസ് പിന്നീട് പരാതി ഒത്തുതീര്‍ക്കാന്‍ നിര്‍ബന്ധിച്ചത് വിവാദമായിരുന്നു. ഒത്തുതീര്‍ക്കാന്‍ തന്നെ നിര്‍ബന്ധിച്ചെന്നു കാട്ടി കാട്ടാക്കട എസ്‌എച്ച്‌ഒക്കെതിരെ യുവതി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുന്നു.

ജനുവരി 25നാണ് കേസിനാസ്പദമായ സംഭവം. യുവതിയുടെ ഫോട്ടോയും പേരും വയസുമടക്കം അശ്ലീല സൈറ്റില്‍ അപ്‌ലോഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് യുവതിയുടെ ഫോണിലേക്ക് നിരന്തരം മെസ്സേജുകളും കോളുകളും വന്നു. വിദേശത്തുള്ള ഭര്‍ത്താവിനെ വിവരം അറിയിക്കുകയുകയും തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ ഫോട്ടോ ഇത്തരത്തില്‍ ദുരുപയോഗം ചെയ്തതായി കണ്ടെത്തുകയും ചെയ്തു.