video
play-sharp-fill

ഗാന്ധിനഗറിൽ വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; നിരവധി മോഷണ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി  പിടിയിൽ

ഗാന്ധിനഗറിൽ വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു; നിരവധി മോഷണ കേസുകളിലെ പ്രതിയായ കരുനാഗപ്പള്ളി സ്വദേശി പിടിയിൽ

Spread the love

സ്വന്തം ലേഖിക

കോട്ടയം: ഗാന്ധിനഗർ ഭാഗത്ത് വീട് കുത്തി തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു.

കൊല്ലം, കരുനാഗപ്പള്ളി ഭാഗത്ത് വിളയിൽപടീറ്റതിൽ വീട്ടിൽ നജീമുദ്ദീൻ(49) എന്നയാളെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ഡിസംബർ 24- നായിരുന്നു ഇയാൾ മെഡിക്കൽ കോളേജ് ആറാട്ടുവഴി ഭാഗത്തുള്ള വീട്ടിൽ കയറി അലമാരിയിൽ സൂക്ഷിച്ചിരുന്ന 7.5 പവനോളം സ്വർണാഭരണങ്ങൾ മോഷ്ടിച്ചുകൊണ്ട് കടന്നുകളഞ്ഞത് .

പരാതിയെ തുടർന്ന് ഗാന്ധിനഗർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇയാളാണ് മോഷ്ടാവ് എന്ന് കണ്ടെത്തുകയും തൃശ്ശൂർ ചെറുതുരുത്തിയിൽ നിന്നും പിടികൂടുകയുമായിരുന്നു. ഇയാൾക്ക് കരുനാഗപ്പള്ളി,പഴയന്നൂർ, കോട്ടയം വെസ്റ്റ്, അമ്പലപ്പുഴ,ഓച്ചിറ, ശാസ്താംകോട്ട,പാലക്കാട് ടൗൺ എന്നീ സ്റ്റേഷനുകളിൽ നിരവധി മോഷണ കേസുകൾ നിലവിലുണ്ട്.

ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്.ഓ ഷിജി കെ, സി.പി.ഓ മാരായ രാഗേഷ്, അഭിലാഷ്, അനീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇയാളെ കോടതിയിൽ ഹാജരാക്കി.