കനത്ത ഹിമപാതം: ഹിമാചലില്‍ രണ്ട് പേര്‍ മരിച്ചു: ഒരാളെ കാണാതായി, മരിച്ചത് ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ തൊഴിലാളികൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

ഷിംല: കനത്ത ഹിമപാതത്തെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശില്‍ രണ്ടു പേര്‍ മരിച്ചു. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്‍ തൊഴിലാളികളാണ് മരിച്ചത്. കാണാതായ ഒരു തൊഴിലാളിയ്ക്കായി തെരച്ചില്‍ തുടരുകയാണ്.

ഇന്നലെ ചിക്ക ജില്ലയിലാണ് ഹിമപാതമുണ്ടായത്. നേപ്പാള്‍ സ്വദേശിയായ രാം ബുദ്ധ, ചമ്പ
സ്വദേശിയായ രാകേഷ് എന്നിവരാണ് മരിച്ചവര്‍. കാണാതായ പസംഗ് ലാമയ്ക്കായാണ് തെരച്ചില്‍ തുടരുന്നത്. ഇയാളും നേപ്പാള്‍ സ്വദേശിയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പൊലീസ് ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും ദുരന്തനിവാരണ അതോറിറ്റി അംഗങ്ങളും സംയുക്തമായി നടത്തുന്ന രക്ഷാപ്രവര്‍ത്തനം കാലാവസ്ഥ മോശമായതിനെ ഇന്നലെ നിര്‍ത്തി വച്ചിരുന്നു. ഇന്ന് പുലര്‍ച്ചെ തന്നെ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.