ഉമ്മന്‍ ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ; സഹോദരന്‍ ഉള്‍പ്പെടെ അടുത്ത ബന്ധുക്കള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത് നല്‍കി;.ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ നല്‍കിയ വിശദീകരണങ്ങള്‍ പൊളിയുന്നു

Spread the love

സ്വന്തം ലേഖകൻ
കോട്ടയം: ഉമ്മന്‍ ‍ചാണ്ടിക്ക് വിദഗ്ദ്ധ ചികില്‍സ ഒരുക്കാന്‍ അടിയന്തിരമായി സര്‍ക്കാര്‍ ഇടപെടണമെന്നും അത് നിരീക്ഷിക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്നുമുള്ള ആവശ്യം ഉന്നയിച്ച്‌ സ്വന്തം സഹോദരനും മക്കളും ഉള്‍പ്പെടെ ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കള്‍ ഒപ്പിട്ട പരാതി മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.

video
play-sharp-fill

ഇതോടെ ഉമ്മന്‍ ചാണ്ടിയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച്‌ പുറത്തുവന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് അടക്കമുള്ള യാഥാര്‍ഥ്യങ്ങള്‍ക്കെതിരെ മകന്‍ ചാണ്ടി ഉമ്മന്‍ നല്‍കിയ വിശദീകരണങ്ങള്‍ പൊളിയുന്നു. ഉമ്മന്‍ ചാണ്ടിയുടെ അടുത്ത ബന്ധുക്കളും ഏറ്റവും അടുത്ത സുഹൃത്തുക്കളും ഉള്‍പ്പെടെ 42 പേരാണ് പരാതിയില്‍ ഒപ്പു വച്ചിട്ടുള്ളത്.

രോഗം അതീവ ഗുരുതരമായതിനാല്‍ ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും അതിനാല്‍ അടിയന്തിരമായി അദ്ദേഹത്തിന് വിദഗ്ദ്ധ ചികില്‍സ ഒരുക്കാന്‍ ഇടപെടണമെന്നുമാണ് സഹോദരന്‍ അലക്സ് വി ചാണ്ടിയും അദ്ദേഹത്തിന്‍റെ മറ്റ് കുടുംബാംഗങ്ങളും ഉള്‍പ്പെടെ ഒപ്പിട്ടതായി പുറത്തുവന്ന കത്തില്‍ പറയുന്നത്. കോട്ടയം പുതുപ്പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കരോട്ട് വള്ളക്കാലില്‍ തറവാട്ടില്‍ താമസിക്കുന്ന സഹോദരനാണ് അലക്സ് വി ചാണ്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജര്‍മ്മനിയിലെ ചാരിറ്റി ആശുപത്രിയിലെ ചികില്‍സകളുടെ തുടര്‍ച്ചയായി ബംഗളൂരുവിലെ എച്ച്‌സിജി ആശുപത്രിയില്‍ അദ്ദേഹത്തിന് തുടര്‍ ചികില്‍സ ലഭ്യമാക്കിയിരുന്നെന്നും എന്നാല്‍ ഇതിനിടെ ജനുവരിയില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തിയ അദ്ദേഹത്തെ വീണ്ടും ചികില്‍സയ്ക്ക് വിധേയനാക്കിയിട്ടില്ലെന്നും കത്തില്‍ പറയുന്നു.