video
play-sharp-fill

വിഖ്യാത ഇന്ത്യന്‍ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

വിഖ്യാത ഇന്ത്യന്‍ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് അന്തരിച്ചു; മരണം വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

Spread the love

സ്വന്തം ലേഖിക

ഹൈദരാബാദ്: വിഖ്യാത ഇന്ത്യന്‍ സിനിമയായ ശങ്കരാഭരണത്തിന്റെ സംവിധായകന്‍ കെ. വിശ്വനാഥ് (കസിനഡുനി വിശ്വനാഥ്-92) അന്തരിച്ചു.

ഹൈദരാബാദിലെ വസതിയിലാണ് അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വാണിജ്യചിത്രങ്ങള്‍ക്കപ്പുറം കലാമൂല്യമുള്ള സിനിമകളിലൂടെ തെലുങ്കുസിനിമയ്ക്ക് ദേശീയതലത്തില്‍ വലിയ ഖ്യാതി നേടിക്കൊടുത്ത സംവിധായകനാണ്. അൻപതില്‍പ്പരം ചിത്രങ്ങള്‍ സംവിധാനം ചെയ്ത അദ്ദേഹം തിരക്കഥാകൃത്തും അഭിനേതാവും ആയിരുന്നു.

ഇന്ത്യന്‍ സിനിമയിലെ പരമോന്നത സിനിമാ പുരസ്‌കാരമായ ദാദാസാഹേബ് ഫാല്‍ക്കേ അവാര്‍ഡ് (2017), പദ്മശ്രീ (1992) എന്നിവ നല്‍കി രാജ്യം ആദരിച്ചു. അഞ്ച് ദേശീയ അവാര്‍ഡുകള്‍, ആറ് സംസ്ഥാന നന്ദി അവാര്‍ഡുകള്‍, പത്ത് സൗത്ത് ഇന്ത്യന്‍ ഫിലിംഫെയര്‍ അവാര്‍ഡുകള്‍, ഒരു ബോളിവുഡ് ഫിലിംഫെയര്‍ അവാര്‍ഡ് തുടങ്ങിയവ ലഭിച്ചു.

തെലുങ്കിനു പുറമേ ആറ് ഹിന്ദിസിനിമകളും സംവിധാനം ചെയ്തിട്ടുണ്ട്. 1992-ല്‍ ആന്ധ്രാപ്രദേശ് രഘുപതി വെങ്കയ്യ അവാര്‍ഡ് നല്‍കി ആദരിച്ചു. തെലുങ്ക് സര്‍വകലാശാല ഓണററി ഡോക്ടറേറ്റ് നല്‍കി.

ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ പെഡപുലിവാറുവില്‍ കസിനഡുനി സുബ്രഹ്മണ്യന്റെയും സരസ്വതിയുടെയും മകനായി 1930-ലാണ് ജനിച്ചത്. ജയലക്ഷ്മിയാണ് ഭാര്യ. പത്മാവതി, രവീന്ദ്രനാഥ്, നാഗേന്ദ്രനാഥ് എന്നിവര്‍ മക്കളാണ്.