
ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ് പത്താം ക്ലാസ് വിദ്യാര്‍ഥി; അറ്റുപോയ കാല്‍ തുന്നിച്ചേര്‍ത്ത് തെള്ളകം മാതാ ആശുപത്രി; 12 മണിക്കൂർ നീണ്ട ശസ്ത്രക്രിയ വിജയകരം; കാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലേക്ക്…..
സ്വന്തം ലേഖിക
കോട്ടയം: ഇരുകാലുകളിലൂടെയും ബസ് കയറിയിറങ്ങി പരിക്കേറ്റ പത്താം ക്ലാസ് വിദ്യാര്‍ഥി തെള്ളകം മാതാ ആശുപത്രിയില്‍ സുഖം പ്രാപിച്ചുവരുന്നു.
കാലിന്‍റെ പ്രവര്‍ത്തനങ്ങള്‍ സാധാരണ രീതിയിലേക്ക് തിരിച്ചുവരികയാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ 16നാണു അര്‍ജുന്‍ മഹേഷ് എന്ന വിദ്യാര്‍ഥി സ്‌കൂട്ടറിന്‍റെ പുറകിലിരുന്ന യാത്ര ചെയ്യുമ്പോള്‍ കാറിന്‍റെ തുറന്ന ഡോറില്‍ തട്ടി ബസിന്‍റെ അടിയിലേക്കു വീണു പരിക്കേല്‍ക്കുന്നത്.
തുടര്‍ന്നു മാതാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അര്‍ജുന്‍റെ അറ്റുപോയ കാലില്‍ കമ്പി ഇട്ട് ഉറപ്പിക്കുകയും പിന്നീട് മൈക്രോ വാസ്‌ക്യൂലര്‍ പ്ലാസ്റ്റിക് സര്‍ജറിലൂടെ കാലിന്‍റെ രക്തയോട്ടം പുനഃസ്ഥാപിക്കാനും കഴിഞ്ഞു.
ഓര്‍ത്തോ പീഡിക് വിഭാഗം മേധാവി ഡോ. വി. രാജേഷ്, ഡോ. ബാല വിഷ്ണു, പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവി ഡോ. എസ്. ജയചന്ദ്രന്‍, അനസ്‌തെറ്റിസ്റ്റ് ഡോ. സീന വി. ചെറിയാന്‍, ഡോ. ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ 12 മണിക്കൂറോളം സമയമെടുത്താണ് സര്‍ജറികള്‍ പൂര്‍ത്തിയാക്കിയത്.