
കോട്ടയം പനച്ചിക്കാട് പക്ഷിപ്പനി സ്ഥിരീകരിച്ചു; പ്രദേശത്തെ വീടുകളിലെ കോഴി, താറാവ്, കാട എന്നിവയെ നശിപ്പിക്കാൻ നിർദേശം
സ്വന്തം ലേഖിക
കോട്ടയം: കോട്ടയത്ത് പനച്ചിക്കാട് പഞ്ചായത്തിന്റെ 14-ാം വാർഡിൽ കാവനാടിക്കടവ് ഭാഗത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു.
ഈ സ്ഥലത്തിന്റെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ വീടുകളിലെയും കോഴി , താറാവ് ,കാട എന്നി വളർത്തു പക്ഷികളെ കളക്ടറുടെ നിർദ്ദേശപ്രകാരം നാളെ മുതൽ നശിപ്പിക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാവനാടിക്കടവിന്റെ ഒരു കിലോമീറ്റർ ചുറ്റളവിൽ ഉള്ള കുഴിമറ്റം പള്ളിക്കവല , കൂമ്പാടി, മയിലാടുംകുന്ന് , കുഴിമറ്റം പള്ളിഭാഗം , പള്ളിക്കടവ് തുടങ്ങി സമീപ പ്രദേശങ്ങളിലുള്ളവർ ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്.
Third Eye News Live
0