video
play-sharp-fill

വിദ്യാര്‍ഥിനിയുടെ വയറിന് അസാധാരണ വലിപ്പം; ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടി ഏഴ് മാസം ഗര്‍ഭിണി; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌’ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍

വിദ്യാര്‍ഥിനിയുടെ വയറിന് അസാധാരണ വലിപ്പം; ആശുപത്രിയില്‍ എത്തിയപ്പോള്‍ കുട്ടി ഏഴ് മാസം ഗര്‍ഭിണി; കൊല്ലത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌’ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖിക

കൊല്ലം: കൊല്ലം പൂയപ്പള്ളിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി പിടിയില്‍.

കല്ലുവാതുക്കല്‍ സ്വദേശി നിബുവിനെയാണ് പൂയപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് അപ്പു എന്ന് വിളിക്കുന്ന നിബു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാള്‍ പ്രണയം നടിച്ചാണ് അമ്ബലംകുന്ന് സ്വദേശിനിയായ വിദ്യാര്‍ഥിനിയെ വലയിലാക്കിയതെന്നു പൊലീസ് പറയുന്നു.
പ്രതിയുടെ ജ്യേഷ്ഠന്റെ വീട്ടിലെത്തിച്ചായിരുന്നു പീഡനം.

വിദ്യാര്‍ഥിനിയുടെ വയറിന്റെ അസാധാരണ വലിപ്പം ശ്രദ്ധയില്‍പ്പെട്ട ആശ വര്‍ക്കര്‍ ഓയൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞു വിടുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പെണ്‍കുട്ടി ഏഴു മാസം ഗര്‍ഭിണിയാണെന്നറി‌ഞ്ഞത്.

ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. നിബുവാണ് തന്നെ പീഡിപ്പിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കി.

തുടര്‍ന്നാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.