video
play-sharp-fill

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അവസരം: പത്താംക്ലാസ് യോ​ഗ്യത;  കേരളത്തില്‍ നിരവധി ഒഴിവുകള്‍, ശമ്പളവും ആനുകൂല്യങ്ങളും; അറിയാം വിശദവിവരങ്ങൾ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ അവസരം: പത്താംക്ലാസ് യോ​ഗ്യത; കേരളത്തില്‍ നിരവധി ഒഴിവുകള്‍, ശമ്പളവും ആനുകൂല്യങ്ങളും; അറിയാം വിശദവിവരങ്ങൾ

Spread the love

സ്വന്തം ലേഖകൻ

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിൽ നിരവധി ഒഴിവുകൾ. അറിയാം വിശദവിവരങ്ങൾ

1. ഐ.ബിയില്‍ 1675 ഒഴിവുകള്‍

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേന്ദ്ര ആഭ്യന്തര മന്ത്രാലത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്റലിജന്‍സ് ബ്യൂറോയില്‍ സെക്യൂരിറ്റി അസിസ്റ്റന്റ്/എക്സിക്യുട്ടീവ്, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് (ജനറല്‍) തസ്തികകളില്‍ 1675 ഒഴിവുകളിലേക്ക് അപേക്ഷിക്കാം.

2022 നവംബറില്‍ ഇതേ തസ്തികയില്‍ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ അത് പിന്‍വലിച്ചു. ഇപ്പോള്‍ ഏതാനും മാറ്രങ്ങളോടെ പുന:പ്രസിദ്ധീകരിക്കുന്നു.

വെബ്സൈറ്റ്: www.mha.gov.in or www.ncs.gov.in
അവസാന തീയതി: 17.02.2023
നിയമനം: തിരുവനന്തപുരം ഉള്‍പ്പെടെ 37 സബ്സിഡിയറി ബ്യൂറോകളില്‍

യോഗ്യത: 10-ാം ക്ലാസ് വിജയം/തത്തുല്യം. ഏത് സംസ്ഥാനത്തേക്കാണോ അപേക്ഷിക്കുന്നത് ആ സംസ്ഥാനത്തെ താമസക്കാരനായിരിക്കണം. പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം.

ഒഴിവുകള്‍: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ്-1525, മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ്-150. തിരുവനന്തപുരത്ത് സെക്യൂരിറ്റി അസിസ്റ്റന്റിന്റെ 126 ഒഴിവും മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫിന്റെ 6 ഒഴിവും.

പ്രായം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റിലേക്ക് ഉയര്‍ന്ന പ്രായം 27. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് അപേക്ഷകരുടെ പ്രായ പരിധി 18-25. പിന്നാക്ക വിഭാഗക്കാര്‍, ഭിന്നശേഷിക്കാര്‍, വിമുക്ത ഭടന്‍മാര്‍ എന്നിവര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. വിധവകള്‍, പുനര്‍വിവാഹിതരാകാത്ത വിവാഹമോചിതകള്‍ എന്നിവര്‍ക്കും (ജനറല്‍-35, എസ്.സി, എസ്.ടി-40) വയസിളവുണ്ട്.

ശമ്ബളം: സെക്യൂരിറ്റി അസിസ്റ്റന്റ്/ എക്സിക്യുട്ടീവ് പോസ്റ്റില്‍ 21,700-69,100. മള്‍ട്ടി ടാസ്കിംഗ് സ്റ്റാഫ് 18,000-56,900. 20% സ്പെഷ്യല്‍ സെക്യൂരിറ്റി അലവന്‍സും ലഭിക്കും.

പരീക്ഷ: രണ്ടു ഘട്ട പരീക്ഷയും തുടര്‍ന്ന് അഭിമുഖവും.

2. 12,000 ഒഴിവുകളിലേക്ക് എസ്.എസ്.സി വിജ്ഞാപനം
പത്താം ക്ലാസുകാര്‍ക്ക് നിരവധി തൊഴില്‍ അവസരങ്ങളുമായി സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ വിജ്ഞാപനം. മള്‍ട്ടി ടാസ്കിംഗ് (നോണ്‍ ടെക്നിക്കല്‍) 11,994, റവന്യു വകുപ്പിലെ സി.ബി.ഐ.സി, സെന്‍ട്രല്‍ ബ്യൂറോ ഒഫ് നര്‍ക്കോട്ടിക്സ് വിഭാഗങ്ങളിലെ ഹവീല്‍ദാര്‍ തസ്തികയില്‍ 529 എന്നിങ്ങനെയാണ് ഒഴിവുകള്‍. ഏപ്രിലിലാണ് പരീക്ഷ.

വിശദ വിവരങ്ങള്‍ക്ക്: www.ssc.nic.in
അവസാന തീയതി: 17.02.2023

യോഗ്യത: പത്താം ക്ലാസ്/തത്തുല്യം. ഹവീല്‍ദാര്‍ തസ്തികയിലേക്കു വേണ്ട ശാരീരിക യോഗ്യത. പുരുഷന്‍: ഉയരം 157 സെ.മീ. (കുറഞ്ഞത്). സ്ത്രീ: 152 സെ.മീ. എസ്.ടി വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഇളവുണ്ട്. നെഞ്ചളവ് (പുരുഷന്‍ ) 76 സെ.മീ. 5 സെ.മീ വികാസം വേണം. ഭാരം (സ്ത്രീ) 48 കി.ഗ്രാം.

പരീക്ഷ: കമ്ബ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ ഉണ്ടായിരിക്കും. ഒബ്ജക്ടീവ് ടൈപ്പ് മാതൃകയില്‍ മള്‍ട്ടിപ്പിള്‍ ചോയ്സ് ചോദ്യങ്ങളാവും ഉണ്ടാകുക. മലയാളം, ഇംഗ്ലീഷ്. ഹിന്ദി ഉള്‍പ്പെടെ 13 ഭാഷകളില്‍ ചോദ്യം ലഭ്യമാണ്. ഹവീല്‍ദാര്‍ തസ്തികയിലേക്ക് ഇതിനു പുറമെ, ശാരീരിക ശേഷി-ശാരീരി യോഗ്യതാ പരിശോധനയും ഉണ്ട്.