
കോട്ടയം ഗാന്ധിനഗറിൽ മുക്കുപണ്ടം പണയം വച്ച് പണം തട്ടാൻ ശ്രമം; അതിരമ്പുഴ സ്വദേശി അറസ്റ്റിൽ
സ്വന്തം ലേഖിക
കോട്ടയം: ഗാന്ധിനഗറിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
അതിരമ്പുഴ കാണക്കാരി ആശുപത്രിപടി ഭാഗത്ത് തേനാകര ഇല്ലത്ത് വീട്ടിൽ ശംഭൂ റ്റി. റ്റി (27) നെയാണ് ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇയാൾ ഇന്നലെ വൈകുന്നേരത്തോടു കൂടി ആർപ്പൂക്കര പനമ്പാലം ഭാഗത്തുള്ള സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണ്ണം എന്ന വ്യാജേനെ 90.500 ഗ്രാം മുക്കുപണ്ടം പണയം വെച്ച് 3,40,000 രൂപ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
സ്വർണ്ണം പരിശോധിച്ചതിൽ സ്ഥാപന ഉടമയ്ക്ക് സംശയം തോന്നുകയും, ഉടൻതന്നെ പോലീസിൽ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഗാന്ധിനഗർ പോലീസ് സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു.
ഗാന്ധിനഗർ സ്റ്റേഷൻ എസ്.എച്ച്. ഓ ഷിജി.കെ, എസ്.ഐ പ്രദീപ് ലാൽ,മാർട്ടിൻ അലക്സ്, സന്തോഷ് മോൻ, സി.പി.ഓ മാരായ സ്മിജിത്ത് വാസവൻ,സിജാസ് ഇബ്രാഹിം, സെബാസ്റ്റ്യൻ ജോർജ്, സിബിച്ചൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.