video
play-sharp-fill

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതം; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും; പൊളിക്കുക 10 ലക്ഷത്തോളം വാഹനങ്ങൾ ; പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം

മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതം; പഴയ സര്‍ക്കാര്‍ വാഹനങ്ങള്‍ ഒഴിവാക്കും; പൊളിക്കുക 10 ലക്ഷത്തോളം വാഹനങ്ങൾ ; പുതിയത് വാങ്ങാന്‍ ബജറ്റില്‍ സഹായം

Spread the love

സ്വന്തം ലേഖകൻ

ഡൽഹി:മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾ നീക്കം ചെയ്യുന്നത് സമ്പദ്ഘടന നവികരിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്നാണ് ധനമന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ അഭിപ്രായപ്പെട്ടത്.

2021-22 ലെ ബജറ്റിൽ പ്രഖ്യാപിച്ചിരുന്ന വാഹന പൊളിക്കൽ നയത്തിന് കരുത്തേകുന്നതിനായി ആദ്യഘട്ടമെന്നോണം കേന്ദ്രസർക്കാർ ഉടമസ്ഥതയിലുള്ള കാലപ്പഴക്കം ചെന്ന വാഹനങ്ങൾ പൊളിക്കുന്നതിനായി ബജറ്റിൽ പണം വകയിരുത്തുമെന്നാണ് ധനമന്ത്രി ഉറപ്പുനൽകിയിട്ടുള്ളത്. സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ള പഴക്കം ചെന്ന വാഹനങ്ങളും ആംബുലൻസുകളും പൊളിക്കുന്നതിനും പുതിയ വാഹനങ്ങൾ വാങ്ങുന്നതിനും സമ്പത്തിക പിന്തുണ ഉറപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

2023-24 വർഷത്തെ കേന്ദ്ര ബജറ്റിൽ അഞ്ചാമത്തെ മുൻഗണനയായിട്ടാണ് കാലപ്പഴക്കമുള്ള സർക്കാർ വാഹനങ്ങൾ പൊളിക്കുന്നത് ഇടംപിടിച്ചത്. ചെറിയ നാക്ക് പിഴയോടെയാണ് പഴയ വാഹനങ്ങൾ പൊളിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. ഓൾ പൊലൂട്ടിങ്ങ് വെഹിക്കിൾ എന്നത് ഓൾഡ് പൊളിറ്റിക്കൽ എന്ന് വായിച്ചത് സഭയിൽ ചിരി പടർത്തുകയായിരുന്നു.