play-sharp-fill
പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ്‌ അറസ്റ്റില്‍; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശി; പ്രതി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ യുവാവ്‌ അറസ്റ്റില്‍; പിടിയിലായത് കാഞ്ഞിരപ്പള്ളി സ്വദേശി; പ്രതി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ടയാൾ

സ്വന്തം ലേഖകൻ
.
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി ആനക്കല്ല് ചെരിവുപുറത്ത് ഫൈസൽ ഷാജി (32) എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം ആനക്കല്ല് ടൗൺ ഭാഗത്ത് അക്രമാസക്തനായി വിറകുകമ്പുപിടിച്ചു നിൽക്കുന്ന വിവരം നാട്ടുകാർ പോലീസിൽ അറിയിച്ചതിനെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് സ്ഥലത്തെത്തുകയും ഇയാളെ അനുനയിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. എന്നാൽ ഇയാൾ പോലീസിനെ ചീത്ത വിളിക്കുകയും, എസ്.ഐയുടെ യൂണിഫോം വലിച്ച് കീറുകയും, ആക്രമിക്കുകയുമായിരുന്നു. തുടർന്ന് ഇയാളെ എസ്.ഐയും സംഘവും സാഹസികമായി പിടികൂടുകയായിരുന്നു.

ഫൈസൽഷാജി കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ ആന്റി സോഷ്യൽ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്. ഐ അരുൺ തോമസ്, സി.പി.ഓ മാരായ ബിനോ, സുനിമോൻ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group