Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പാലക്കാട് : മലയാളി യുവാവ് പോളണ്ടില്‍ വെച്ച് കൊല്ലപ്പെട്ടതായി കുടുംബം. പാലക്കാട് പുതുശേരി സ്വദേശി ഇബ്രാഹിം ഷെരീഫ് (30) ആണ് കൊല്ലപ്പെട്ടത്. പോളണ്ടിലെ ഐഎൻജി ബാങ്കില്‍ ഐടി വിഭാഗം ജീവനക്കാരനായ യുവാവിനെ കഴിഞ്ഞ 24 മുതല്‍ ഫോണില്‍ ലഭ്യമായിരുന്നില്ല. പോളണ്ട് സ്വദേശിക്കൊപ്പമായിരുന്നു ഇബ്രാഹിം താമസിച്ചിരുന്നത്.

തുടര്‍ന്ന് കുടുംബം എംബസിയുമായി ബന്ധപ്പെട്ടപ്പോഴാണ് മരണ വിവരം അറിയുന്നത്. ഇബ്രാഹിം ഷെരീഫിന്റെ കൊലപാതക കേസിൽ പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് എംബസി അറിയിച്ചു. എന്നാല്‍ അറസ്റ്റിലായത് ഏത് രാജ്യക്കാരനാണെന്നോ എന്താണ് കൊലപാതകത്തിന് കാരണമെന്നോ വ്യക്തമല്ല. ഏകദേശം പത്തുമാസമായി പോളണ്ടിലായിരുന്നു ഇബ്രാഹിം കഴിഞ്ഞിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃതദേഹം എത്രയും വേഗം നാട്ടിൽ എത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഇബ്രാഹിമിന്റെ ബന്ധുക്കൾ ആവശ്യപ്പെടുന്നു.