
എഴുന്നേറ്റ് നിൽക്കാൻ ത്രാണിയില്ലാത്ത കെ.വി തോമസ് ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി ഇന്ന് ചുമതലയേല്‍ക്കും; നാട്ടുകാരുടെ ചെലവിൽ വീണ്ടും തലസ്ഥാനത്ത് സുഖവാസം; കഴിഞ്ഞ വർഷം ചികിൽസക്കായി 13.58 ലക്ഷം രൂപ കൈപ്പറ്റിയ കെ വി തോമസിന് ശമ്പളം ഒരു ലക്ഷം രൂപയോളം; എംഎൽഎയായും, എംപിയായും, മന്ത്രിയായും ഇരുന്നതിന്റെ പെൻഷൻ വേറെയും; ഒരു ഉപകാരവുമില്ലാത്ത പടുകിളവനെ മുഖ്യമന്ത്രി ചുമക്കുന്നത് മലയാളികളുടെ നികുതി പണം തിന്ന് മുടിക്കാനോ…?
സ്വന്തം ലേഖിക
ഡല്‍ഹി: നാട്ടുകാരുടെ ചെലവിൽ വീണ്ടും പാർപ്പ് തുടങ്ങുകയാണ് കെ വി തോമസ് തലസ്ഥാനത്ത്. ഡല്‍ഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായി മുന്‍കേന്ദ്രമന്ത്രി പ്രൊഫ. കെ വി തോമസ് ഇന്ന് ചുമതലയേല്‍ക്കും.
ഡല്‍ഹി കേരള ഹൗസിന്റെ പ്രത്യേക പ്രതിനിധിയായാണ് കെ വി തോമസ് ചുമതലയേല്‍ക്കുന്നത്. ക്യാബിനറ്റ് റാങ്കോടെയാണ് കെ വി തോമസിനെ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ചിരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചുമതലയേറ്റ ശേഷം കെ വി തോമസ് റിപ്പബ്ലിക് ദിനത്തില്‍ കേരള ഹൗസില്‍ ദേശീയ പതാക ഉയര്‍ത്തും. കഴിഞ്ഞ ഇടതു മുന്നണി സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച എ സമ്പത്ത് ഉപയോഗിച്ചിരുന്ന മുറി തന്നെയാകും കെ വി തോമസിന്റെയും ഓഫീസ്.
കഴിഞ്ഞ സംസ്ഥാന മന്ത്രിസഭായോഗമാണ് കെ വി തോമസിനെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി നിയമിക്കാന്‍ തീരുമാനമെടുത്തത്. ഡല്‍ഹിയ്ക്ക് പോകുന്നതിന് മുൻപായി കെ വി തോമസ് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കൂടിക്കാഴ്ച നടത്തിയിരുന്നു.
എന്നാൽ ചുമതലയേൽക്കുന്നതിന് മുൻപേ തന്നെ വിവാദങ്ങൾ കൊഴുക്കുകകയാണ്. വോട്ടു ചെയ്ത് ജയിപ്പിച്ചവന് പനിക്കുള്ള പാരസെറ്റാമോൾ ഗുളിക പോലും സർക്കാർ ആശുപത്രികളിൽ ഇല്ലാത്ത സാഹചര്യത്തിൽ കെ വി തോമസ് കഴിഞ്ഞ വർഷം ചികിൽസക്കായി കൈപ്പറ്റിയത് 13.58 ലക്ഷം രൂപയാണ്. ഈ ഗതികെട്ട അവസ്ഥയിലാണ് പ്രത്യേകിച്ച് ഒരു ഉപകാരവുമില്ലാതെ കെ വി തോമസിനെ ഡൽഹിയിൽ നിയമിച്ചതെന്നാണ് ആക്ഷേപം.
ഒരു ലക്ഷം രൂപയോളമാണ് ശമ്പളം . എം എൽ എ ആയും, എം പി ആയും, മന്ത്രിയായും ഇരുന്നതിന്റെ പേരിൽ വൻ തുക പെൻഷൻ പറ്റുന്ന കെ.വി തോമസിനെയാണ് ക്യാബിനറ്റ് റാങ്കിൽ നിയമനം നടത്തിയിരിക്കുന്നത്.
എഴുന്നേറ്റ് നിൽക്കാൻ ആവതില്ലാത്ത ചികിത്സാക്കായി വർഷത്തിൽ ലക്ഷങ്ങളോളം ചിലവഴിക്കുന്ന കെ വി തോമസിന് ഇത്തരത്തിലൊരു നിയമനം നൽകിയിരിക്കുന്നതിന്റെ ഔചിത്യം എന്താണ് എന്ന് സാധാരണക്കാരായ ജനങ്ങൾക്ക് എത്ര ആലോചിച്ചാലും മനസിലാകണം എന്നില്ല.