വിദ്യാര്‍ത്ഥികളുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ നീക്കം; ശങ്കര്‍ മോഹന്റെ രാജി സ്വീകരിച്ചതിന് പിന്നാലെ പുതിയ ഡയറക്ടര്‍ക്കായുള്ള സെര്‍ച്ച് കമ്മിറ്റി പ്രഖ്യാപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി സര്‍ക്കാര്‍ സ്വീകരിച്ചു.
ജാതി വിവേചനം ആരോപിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ക്കെതിരായ വിദ്യാര്‍ത്ഥി സമരം 50-ാം ദിവസത്തിലേയ്ക്ക് അടുക്കവേ ആയിരുന്നു ശങ്കര്‍ മോഹന്‍ ചെയര്‍മാനായ അടൂരിനും സര്‍ക്കാരിന്റെ പക്കലും രാജി സമര്‍പ്പിച്ചത്. പുതിയ ഡയറക്ടറെ കണ്ടെത്തുന്നതിനായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരടങ്ങുന്നതാണ് സെര്‍ച്ച് കമ്മിറ്റി. അതോടൊപ്പം തന്നെ ജാതിവിവേചനം ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ നടത്തി വരുന്ന സമരം അവസാനിപ്പിക്കണമെന്ന് ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു ആവശ്യപ്പെട്ടു.
നിലവില്‍ വിദ്യാര്‍ത്ഥി സമരം മൂലം ഇന്‍സ്റ്റിറ്റ്യൂട്ട് അടഞ്ഞു കിടക്കുന്നതിനാല്‍ ക്ളാസുകള്‍ നടക്കുന്നില്ല. എന്നാല്‍ സമരത്തോടൊപ്പം സമാന്തര ക്ളാസുകള്‍ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം മുന്നോട്ട് നയിക്കുന്നത്.
സിനിമ-സാമൂഹിക രംഗത്തെ പ്രമുഖര്‍ വിദ്യാര്‍ത്ഥി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. സമരത്തിന്റെ വിജയമായി ഡയറക്ടറുടെ രാജിയെ കണക്കാക്കുന്നതായി പ്രതികരിച്ചിരുന്നെങ്കിലും ശങ്കര്‍ മോഹന്റെ രാജി പ്രഖ്യാപനം കൊണ്ട് മാത്രം സമരം ഒത്തുതീര്‍പ്പിലെത്തില്ല എന്നാണ് വിദ്യാര്‍ത്ഥികളുടെ നിലപാട്.