
കോട്ടയം വൈക്കത്ത് നിയന്ത്രണംവിട്ട ടിപ്പര്‍ ലോറിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം; ലോറി ക്ലീനര്‍ക്ക് പരിക്ക്
സ്വന്തം ലേഖകൻ
വൈക്കം: വല്ലകം പള്ളിക്ക് സമീപ നിയന്ത്രണംവിട്ട ടിപ്പര്‍ ലോറി ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ടിപ്പര്‍ ലോറിയുടെ ക്ലീനര്‍ക്ക് പരിക്കേറ്റു. തലയോലപ്പറമ്പ് മേവെള്ളൂര്‍ സ്വദേശി ഏലിയാസി(67)നാണ് പരിക്കേറ്റത്. ഏലിയാസിനെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സിമന്‍റ് കട്ടയും കയറ്റിവന്ന ടിപ്പര്‍ ലോറിയാണ് നിയന്ത്രണംവിട്ട് ടൂറിസ്റ്റ് ബസുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ തകര്‍ന്ന ലോറിയുടെ മുന്‍ഭാഗത്ത് ഏലിയാസിന്‍റെ കാല്‍ കുടുങ്ങുകയായിരുന്നു. ഫയര്‍ഫോഴ്സിന്‍റെയും നാട്ടുകാരുടെയും നേതൃത്വത്തില്‍ ഫ്രണ്ട് ഡോര്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് ഇയാളെ ലോറിയില്‍നിന്ന് പുറത്തെടുത്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപകടത്തില്‍ ടൂറിസ്റ്റ് ബസിന്‍റെ മുന്‍ഭാഗം തകര്‍ന്നു. ടൂറിസ്റ്റ് ബസില്‍ ഏതാനും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആര്‍ക്കും പരിക്കില്ല. അപകടത്തെത്തുടര്‍ന്ന് വൈക്കം – തലയോലപ്പറമ്ബ് റൂട്ടില്‍ ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വൈക്കം പോലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തി വാഹനങ്ങള്‍ നീക്കി ഗതാഗതം പുനഃസ്ഥാപിച്ചു.