തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ് ; പൊലീസുകാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; പ്രതികള്‍ പൊലീസിന് നേരെ മഴുവും എറിഞ്ഞു ;പ്രതി ഷെമീർ പോലീസ് സ്റ്റേഷനിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Spread the love

തിരുവനന്തപുരം:തിരുവനന്തപുരം കണിയാപുരത്ത് പൊലീസിന് നേരെ ബോംബേറ്.
യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ പിടികൂടാനെത്തിയപ്പോഴാണ് പൊലീസിനു നേരെ ബോംബേറുണ്ടായത്.

video
play-sharp-fill

തലനാരിഴയ്ക്കാണ് പൊലീസുകാര്‍ രക്ഷപ്പെട്ടത്. അണ്ടൂര്‍ക്കാണം പായ്ചിറയിലുള്ള സഹോദരങ്ങളായ ഷമീര്‍, ഷഫീഖ് എന്നിവരുടെ വീട്ടിലെത്തിയപ്പോഴായിരുന്നു ആക്രമണം. പ്രതികള്‍ പൊലീസിന് നേരെ മഴുവും എറിഞ്ഞു.

പ്രതികളില്‍ ഒരാളായ ഷമീറിനെയും ഇയാളുടെ മാതാവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷമീറിന്റെ സഹോദരനായ ഷഫീക്ക് ഓടി രക്ഷപ്പെട്ടു. പ്രതികളെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതിനുശേഷം കസ്റ്റഡിയിലിരിക്കെ പ്രതി ഷമീര്‍ ആത്മഹത്യക്ക് ശ്രമിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷെമീര്‍ സെല്ലിനുള്ളില്‍ വെച്ച്‌ ബ്ലെയ്ഡുകൊണ്ട് കഴുത്തില്‍ പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇയാളെ ആശുപത്രിയിലേക്ക് മാറ്റി.